'ഇടതിൽ നിന്റെ തന്ത,വലതിൽ എന്റെ തന്ത'; സുരേഷ് ഗോപിയെ അധിക്ഷേപിച്ചയാളുടെ വായടപ്പിച്ച് ഗോകുൽ സുരേഷ്

അച്ഛനായ സുരേഷ് ഗോപിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റിന് കുറിക്കു കൊള്ളുന്ന മറുപടിയാണ് മകൻ ഗോകുൽ സുരേഷ് നൽകിയത്

Written by - Zee Malayalam News Desk | Last Updated : Apr 29, 2022, 03:04 PM IST
  • കുറിക്കു കൊള്ളുന്ന മറുപടിയാണ് മകൻ ഗോകുൽ സുരേഷ് നൽകിയത്
  • അധിക്ഷേപിച്ചയാൾക്ക് വായടപ്പിക്കുന്ന തരത്തിലുള്ള മറുപടി
  • സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു
'ഇടതിൽ നിന്റെ തന്ത,വലതിൽ എന്റെ തന്ത'; സുരേഷ് ഗോപിയെ അധിക്ഷേപിച്ചയാളുടെ വായടപ്പിച്ച് ഗോകുൽ സുരേഷ്

നടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അച്ഛനായ സുരേഷ് ഗോപിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റിന് കുറിക്കു കൊള്ളുന്ന മറുപടിയാണ് മകൻ ഗോകുൽ സുരേഷ് നൽകിയത്.

ഇല്ല്യാസ് മരക്കാർ എന്ന ആൾ പങ്കുവെച്ച പോസ്റ്റിലാണ് നടനും മുൻ എം പിയുമായ സുരേഷ് ഗോപിയെ അധിക്ഷേപിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ പുതിയ ലുക്കും കുരങ്ങന്റെ ചിത്രവും ചേർത്ത് വെച്ച് ഇതിലെ വ്യത്യാസം കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടുള്ളതായിരുന്നു പോസ്റ്റ് . 

ഇതിന് താഴെയാണ് ഗോകുൽ അധിക്ഷേപിച്ചയാൾക്ക് വായടപ്പിക്കുന്ന തരത്തിലുള്ള മറുപടി നൽകിയത്.'ഇതിന് രണ്ട് വ്യത്യാസമുണ്ട്.ലെഫ്റ്റിൽ ഇരിക്കുന്നത്  നിന്റെ തന്തയും റൈറ്റിൽ ഇരിക്കുന്നത് എന്റെ തന്തയുമാണ്'.അച്ഛനെ അധിക്ഷേപിച്ച വ്യക്തിക്ക് നൽകിയ ഗോകുലിന്റെ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News