കൊച്ചി: രാജ്യത്ത് പെട്രോൾ വില (Petrol Price) മാറ്റമില്ലാതെ ഉയർന്ന നിരക്കിൽ തന്നെ തുടരുന്നു. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. കേരളത്തിൽ ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന വില സർവകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ്. ഇന്ന് തിരുവനന്തപുരത്ത് (Trivandrum) പെട്രോൾ വില 93.05 രൂപയാണ്. അതേസമയം ഡീസൽ വില 87.52 രൂപയാണ്. കോഴിക്കോട് പെട്രോൾ ഡീസൽ വില 91.62 രൂപയും 86.21 രൂപയും വീതമാണ്. എറണാകുളത്തിത് 91.35 രൂപയും 85.94 രൂപയും വീതമാണ്.
ഇന്ത്യയിൽ (India) 2018 ഒക്ടോബറിന് ശേഷം ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധന വില നിൽക്കുന്നത്. തലസ്ഥാന നഗരിയിൽ പെട്രോൾ വില 91.17 രൂപയിൽ നിൽക്കുകയാണ്. അതെ സമയം ഡീസൽ വില 81.47 രൂപയാണ്. ഏറ്റവുമധികം വിലയുള്ളത് മുംബൈ നഗരത്തിലാണ്. മുംബൈയിൽ പെട്രോൾ വില 97.57 രൂപയും ഡീസൽ വില 88.60 രൂപയുമാണ്.
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price)വ്യത്യസമായി രേഖപെടുത്തുന്നു.
ALSO READ: Bank Strike: ഈ തീയതികളില്‍ ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിച്ചേക്കാം
അതേസമയം പെട്രോൾ വിലയിൽ (Petrol Price) 8.50 രൂപ വിലകുറവ് വരുത്താൻ കേന്ദ്ര സർക്കാറിന് കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. റിപോർട്ടുകൾ വന്നിട്ടുണ്ട്. റവന്യൂ വരുമാനത്തെ ബാധിക്കാത്ത രീതിയിൽ എക്സൈസ് തീരുവയിൽ നിന്ന് 8.50 രൂപ കുറയ്ക്കാൻ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്ഷം ഇന്ധനത്തിന് തീരുവ ഉയർത്തിയിരുന്നു. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും വീതമാണ് ഉയർത്തിയിരുന്നത്.
അന്ന് ക്രൂഡ് ഓയിലിന്റെ വില വൻതോതിൽ കുറഞ്ഞ സാഹചര്യത്തിലായിരുന്നു എക്‌സൈസ് തീരുവ വർധിപ്പിക്കാൻ സർക്കാർ (Government)തീരുമാനിച്ചത്. നമ്മുടെ പെട്രോൾ വിലയിൽ ഏറ്റവും കൂടുതൽ സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ നികുതിയാണ്. ഡീസലിന് രണ്ട് സർക്കാരുകളും ചേർന്ന് ഏർപ്പെടുത്തിയിരിക്കുന്ന നികുതി 54 ശതമാനമാണെകിൽ പെട്രോളിന് അത് 60 ശതമാനമാണ്.
രാജ്യം ഈ വര്ഷം ജനുവരി മുതൽ വൻ തോതിലുള്ള വിലവര്ധനയാണ് പെട്രോൾ ഡീസൽ വിലയിൽ കണ്ട് വരുന്നത്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ അല്ലെങ്കിൽ അസംസ്‌കൃത എണ്ണയ്ക്കുണ്ടാവുന്ന വിലവര്ധനയാണ് ഇതിന് കാരണമായത്. ഇന്ധന വില കുതിച്ച് ഉയർന്ന് വന്ന സാഹചര്യത്തിൽ ബിജെപി (BJP)ഭരിക്കുന്ന ആസാമിൽ (Assam) ഇന്ധന വില 5 രൂപ കുറച്ചു. ഇന്ധന വില കുറയ്ക്കുമെന്ന് ഹിമന്ത ബിശ്വാസ് ആണ് നിയമസഭയിൽ അറിയിച്ചത്. മദ്യത്തിന്റെ നികുതിയും 25 % കുറച്ചതായി ബിശ്വാസ് അറിയിച്ചിരുന്നു.
അതെ സമയം ബിജെപി (BJP) സപ്പോർട്ടോട് കൂടി നാഷണൽ പീപ്പിൾസ് പാർട്ടി ഭരിക്കുന്ന മേഘാലയിലും പെട്രോളിനും ഡീസലിനും (Diesel) 5 രൂപ വീതം കുറചിരുന്നു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഇന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന VAT 2% കുറച്ചു. രാജ്യത്തൊട്ടാകെ ഇന്ധന വില കുതിച്ച് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനാണ് VAT കുറച്ചത്. എന്നിട്ട് കൂടി രാജസ്ഥാനിലെ പെട്രോൾ വില 100 രൂപ കടന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.