മത്സ്യ വിൽപ്പനക്കാരിക്കെതിരായ അതിക്രമം; സമരം അവസാനിപ്പിച്ച് Action Council

ആറ്റിങ്ങലിൽ മത്സ്യത്തൊഴിലാളിക്കെതിരെ നഗരസഭാ ജീവനക്കാർ അതിക്രമം നടത്തിയ സംഭവത്തിൽ സമരം അവസാനിപ്പിച്ച് ആക്ഷൻ കൗൺസിൽ.

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 02:50 PM IST
  • മന്ത്രിമാരായ വി. ശിവൻ കുട്ടി, ആന്റണി രാജു എന്നിവർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
  • അൽഫോൺസക്കെതിരായ കേസ് പിൻവലിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി.
  • മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾ അടക്കമുള്ളവർക്ക് സംരക്ഷണം ഉറപ്പുവരുത്തും.
  • പൊലീസിൽ നിന്ന് പ്രതികൂല നടപടി ഉണ്ടാകുന്നു എന്ന പരാതി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.
മത്സ്യ വിൽപ്പനക്കാരിക്കെതിരായ അതിക്രമം; സമരം അവസാനിപ്പിച്ച് Action Council

തിരുവനന്തപുരം : ആറ്റിങ്ങലിൽ (Attingal) വഴിയോരത്ത് മത്സ്യക്കച്ചവടം നടത്തിയ സ്ത്രീയ്ക്ക് നേരെ നഗരസഭാ ജീവനക്കാർ അതിക്രമം നടത്തിയ സംഭവത്തിൽ സമരം അവസാനിപ്പിച്ച് അഞ്ചുതെങ്ങ് ഫെറോന സെന്റർ ആക്ഷൻ കൗൺസിൽ (Action Council). മന്ത്രിമാരായ വി. ശിവൻ കുട്ടി (V Sivankutty), ആന്റണി രാജു (Antony Raju) എന്നിവർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 

അൽഫോൺസക്കെതിരായ കേസ് പിൻവലിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. വഴിയോര കച്ചവട നിയമം ലംഘിക്കുന്ന ഒരു നടപടിയും ഉദ്യോഗസ്ഥർ കൈക്കൊള്ളരുതെന്ന് നിർദേശം നൽകുമെന്നും മന്ത്രിമാർ അറിയിച്ചു. മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾ അടക്കമുള്ളവർക്ക് സംരക്ഷണം ഉറപ്പുവരുത്തും. പൊലീസിൽ (Police) നിന്ന് പ്രതികൂല നടപടി ഉണ്ടാകുന്നു എന്ന പരാതി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.

Also Read: മത്സ്യത്തൊഴിലാളിയുടെ മീൻ വലിച്ചെറിഞ്ഞ സംഭവം; ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർക്ക് Suspension

ആറ്റിങ്ങൽ നഗരസഭയിലെ നിലവിലെ മാർക്കറ്റിന്റെ (Market) അവസ്ഥ, മത്സ്യക്കച്ചവടം നടത്തുന്ന ഇടങ്ങളിലെ സ്ഥിതി തുടങ്ങിയവ സംബന്ധിച്ച പഠന റിപ്പോർട്ട് നഗരസഭയ്ക്ക് കൈമാറും. മത്സ്യത്തൊഴിലാളികൾക്ക് സ്വൈര്യമായും ന്യായമായും നിയമപരമായും വഴിയോരക്കച്ചവടം നടത്താനുള്ള സാഹചര്യം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രി സജി ചെറിയാനെ കൂടി ഉൾപ്പെടുത്തി ജില്ലാതല യോഗം വിളിച്ചു ചേർക്കാനും തീരുമാനമായി.

Also Read: മത്സ്യക്കച്ചവടം നടത്തിയിരുന്ന അൽഫോൺസ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി:കുറ്റക്കാർക്കെതിരെ കർശന നടപടി- മന്ത്രി വി ശിവൻകുട്ടി

മത്സ്യം റോഡിലെറിഞ്ഞ് നശിപ്പിച്ച ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. മുബാറക്ക്, ഷിബു എന്നീ ജീവനെക്കാരെയാണ് നഗരസഭ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം (Protest) ഉയർന്നതിന് പിന്നാലെയാണ് ന​ഗരസഭ നടപടി സ്വീകരിച്ചത്.

Also Read: ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടി; വാക്കു പാലിക്കാനൊരുങ്ങി Suresh Gopi

കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി മത്സ്യവിൽപന ആറ്റിങ്ങൽ അവനവൻചേരി കവലയിൽ നിന്ന് മാറ്റാനുള്ള ന​ഗരസഭാ ജീവനക്കാരുടെ നീക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. അൽഫോൺസ മത്സ്യവിൽപനയ്ക്ക് വേണ്ടി കൊണ്ടു വന്ന മൂന്ന് കൊട്ട മത്സ്യവും ന​ഗരസഭാ ജീവനക്കാ‍ർ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് അൽഫോൺസ റോഡിൽ കിടന്ന് പ്രതിഷേധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News