എം. ശിവശങ്കറിനെതിരായ കുറ്റപത്രം ഇഡി ഇന്ന് കോടതിയിൽ സമർപ്പിക്കും

ശിവശങ്കർ അറസ്റ്റിലായിട്ട് ഡിസംബര്‍ 28ന് 60 ദിവസം തികയും.  ഈ  പശ്ചാത്തലത്തിലാണ് ഇഡിയുടെ നീക്കം.  

Written by - Zee Malayalam News Desk | Last Updated : Dec 24, 2020, 08:49 AM IST
  • ഇന്നലെ ശിവശങ്കറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി ഉത്തരവിട്ടിരുന്നു.
  • അതിന്റെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്നും ലഭിച്ചതും അതുപോലെ സന്ദീപ് നായരുടെ അക്കൗണ്ടിൽ നിന്നും കണ്ടെത്തിയ ഒരു കോടി എൺപത് ലക്ഷം രൂപയും കണ്ടുകെട്ടി.
  • ഈ പണം ലൈഫ് മിഷൻ പദ്ധതിയിൽ എം ശിവശങ്കറിന് കൈക്കൂലിയായി ലഭിച്ചതാണെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ.
എം. ശിവശങ്കറിനെതിരായ കുറ്റപത്രം ഇഡി ഇന്ന് കോടതിയിൽ സമർപ്പിക്കും

ന്യുഡൽഹി: സ്വർണ്ണ കള്ളക്കടത്തുമായി (Gold Smuggling Case) ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കൽ കേസില്‍ എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ശിവശങ്കർ അറസ്റ്റിലായിട്ട് ഡിസംബര്‍ 28ന് 60 ദിവസം തികയും.  ഈ  പശ്ചാത്തലത്തിലാണ് ഇഡിയുടെ നീക്കം. കുറ്റപത്രം സമര്‍പ്പിക്കുന്നതിലൂടെ എം. ശിവശങ്കറിന്  ലഭിക്കാൻ സാധ്യതയുള്ള സ്വാഭാവിക ജാമ്യത്തിന് തടസം വരും.  

നാളെ മുതൽ 3 ദിവസം കോടതി അവധിയായതിനാലാണ് തിടുക്കപ്പെട്ട് ഇന്ന്തന്നെ ഇഡി (ED) കുറ്റപത്രം സമര്‍പ്പിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒക്ടോബര്‍ ഏഴിന് സ്വപ്ന, സന്ദീപ്, സരിത് എന്നിവര്‍ക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 

Also Read: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു 

ഇതിനിടയിൽ ഇന്നലെ ശിവശങ്കറിന്റെ (M Shivashankar) സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്നും ലഭിച്ചതും അതുപോലെ സന്ദീപ് നായരുടെ അക്കൗണ്ടിൽ നിന്നും കണ്ടെത്തിയ ഒരു കോടി എൺപത് ലക്ഷം രൂപയും കണ്ടുകെട്ടി. ഈ പണം ലൈഫ് മിഷൻ പദ്ധതിയിൽ (Life Mission Project) എം ശിവശങ്കറിന് കൈക്കൂലിയായി ലഭിച്ചതാണെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ. 

ശിവശങ്കറിന്റെ മറ്റ് സ്വത്തുക്കൾ കണ്ടെത്താനുള്ള നടപടി ആരംഭിക്കുമെന്ന് ഇഡി കോടതിയെ അറിയിക്കും.  

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News