ED Raid: സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്; ലക്ഷ്യം ഹവാല ഇടപാടുകാർ

Enforcement Directorate Raid: ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. റെയ്ഡിൽ വിദേശ കറൻസി ഉൾപ്പെടെ പിടിച്ചെടുത്തതായാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 08:06 AM IST
  • കേന്ദ്ര സേനയുടെ സുരക്ഷയിലാണ് പരിശോധന നടന്നത്
  • റെയ്ഡ് നടത്തിയ സ്ഥലങ്ങളിൽ നിന്ന് വിദേശ കറൻസി ഉൾപ്പെടെ പിടിച്ചെടുത്തതായാണ് വിവരം
ED Raid: സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്; ലക്ഷ്യം ഹവാല ഇടപാടുകാർ

കൊച്ചി: സംസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. സംസ്ഥാനത്ത് 15 ഇടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡെന്നാണ് വിവരം. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തുന്നത്.

കോട്ടയത്ത് ചങ്ങനാശേരിയിലുള്ള സംഗീത ഫാഷൻസ് എന്ന സ്ഥാപനത്തിൽ ഇഡി റെയ്ഡ് നടത്തി. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് പരിശോധന നടന്നത്. റെയ്ഡ് നടത്തിയ സ്ഥലങ്ങളിൽ നിന്ന് വിദേശ കറൻസി ഉൾപ്പെടെ പിടിച്ചെടുത്തതായാണ് വിവരം. അതേസമയം ഇഡി റെയ്ഡ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News