തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ (P. Sreeramakrishnan) അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെയാണ് ഇന്നും കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് രാവിലെ 10 മണിയ്ക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
Also Read: കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ്ലൈൻ PM Modi ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
കെ അയ്യപ്പനെ കൂടാതെ സംസ്ഥാന അസി. പ്രോട്ടോകോൾ ഓഫീസർ എംഎസ് ഹരി കൃഷ്ണനേയും ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് (Customs) അറിയിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസി. പ്രൈവറ്റ് സെക്രട്ടറിയെ (Assistant Private Secretary) ചോദ്യം ചെയ്യുന്നത്.
Also Read: 70 ജിബി ഡാറ്റയുമായി ബിഎസ്‌എൻഎലിന്റെ പുതിയ Ghar Wapasi Plan
കോൺസുലേറ്റിലെ ഡ്രൈവർമാരുടെ മൊഴി അനുസരിച്ച് അയ്യപ്പൻ സ്പീക്കറുടെ ഓഫീസിൽ നിന്നും ഒരു ബാഗുമായി യുഎഇ കോൺസുലേറ്റിന്റെ വാഹനത്തിൽ കോൺസുലേറ്റ് ജനറലിനെ കാണാൻ പോയി എന്നായിരുന്നു.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy