മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധത്തിൽ വ്യാപക സംഘർഷം; പോലീസും പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി

പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായില്ല

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 02:48 PM IST
  • കോൺഗ്രസ് പ്രവർത്തർ നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം
  • പോലീസ് ബരിക്കേഡ് മറികടക്കാൻ പ്രവർത്തകർ പല തവണ ശ്രമിച്ചു
  • കൊച്ചിയിലും മാർച്ച് സംഘത്തിൽ കലാശിച്ചു
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധത്തിൽ വ്യാപക സംഘർഷം; പോലീസും പ്രവർത്തകരും തെരുവിൽ  ഏറ്റുമുട്ടി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പട്ട് സംസ്ഥാന വ്യപകമായി കോൺഗ്രസ് പ്രവർത്തർ നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം.സെക്രട്ടറിയേറ്റിലേയ്ക്ക്  നടത്തിയ മാർച്ചിനിടെ  പോലീസ് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ പല തവണ ശ്രമിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രവർത്തകർ അസഭ്യ മുദ്രാവാക്യങ്ങൾ  വിളിക്കുകയും ചെയ്തു. കൊച്ചിയിലും മാർച്ച് സംഘത്തിൽ കലാശിച്ചു. പ്രതിപക്ഷ നേതാവിന്‍റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞതോടെ പ്രവർത്തകർ ബാരിക്കേട് തള്ളിമാറ്റാൻ ശ്രമിച്ചു.

പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായില്ല.പോലീസുകാരെ പ്രവർത്തകർ കൈയ്യേറ്റം ചെയ്തു.നിരവധി തവണ പോലീസ്  ലാത്തിച്ചാർജ്ജ് നടത്തി. സംഘർഷത്തിൽ വനിതാ പ്രവർത്തക ഉൾപ്പെടെയുള്ളവർക്ക് പരുക്ക് പറ്റി. കോട്ടയത്തും കോൺഗ്രസ് മാർച്ചിന് നേരെ പോലീസ് ജനപീരങ്കി പ്രയോഗിച്ചു.പോലീസ് വാഹനത്തിന് നേരെ പ്രവർത്തർ കല്ലെറിഞ്ഞു.പോലീസും പ്രവർത്തകരും തമ്മിൽ പല തവണ ഉന്തും തള്ളുമുണ്ടായി.

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. പോലീസിന് നേരെ പ്രവർത്തകർ ചെരുപ്പറിഞ്ഞു.പ്രവർത്തകർക്ക് നേരെ പോലീസ് പല തവണ ജപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് കോൺഗ്രസ്, ആർ ഫൈഎഫ്  മാർച്ചിലും  സംഘർഷമുണ്ടായി. പോലീസിന് നേരെ പ്രവർത്തകർ  കല്ലറിഞ്ഞു. തുടർന്ന് പ്രവർത്തർക്ക് നേരെ പോലീസ് ലാത്തി വീശി.സംഘർഷത്തിൽ നിരവധി പോലീസുകാർക്കും പ്രവർത്തകർക്കും പരുക്കു പറ്റി. 

കോഴിക്കോടും പ്രതിഷേധം അക്രമാസക്തമായി.കാസർകോട് പ്രതിഷേധക്കാർ കളക്ടറേറ്റിലേക്ക് ബിരിയാണി ചെമ്പ് വലിച്ചെറിഞ്ഞു. യുവമോർച്ച പ്രവർത്തകർ  നടത്തിയ മാർച്ചും പലയിടത്തും സംഘർത്തിൽ കലാശിച്ചു.കൊല്ലം താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.പോലീസ് പല തവണ പ്രവർത്തകർക്ക് നേരെ ജലപീരപങ്കി പ്രയോഗിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 
 
 

 

Trending News