lock down കാലത്ത് കഞ്ചാവ് കൃഷി; വിളവെടുത്തത് എക്‌സൈസ്

lock down കാലത്ത് പുരയിടത്തില്‍  കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ  രണ്ടു പേര്‍ക്കെതിരെ കേസ്... 

Last Updated : Apr 29, 2020, 08:59 PM IST
lock down കാലത്ത് കഞ്ചാവ് കൃഷി; വിളവെടുത്തത് എക്‌സൈസ്

കൊല്ലം: lock down കാലത്ത് പുരയിടത്തില്‍  കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ  രണ്ടു പേര്‍ക്കെതിരെ കേസ്... 

പ്രാക്കോണം പണയില്‍ വീട്ടില്‍ സുരേഷ്, കാവ്യാഭവനില്‍ പക്രു എന്ന് വിളിക്കുന്ന വിഷ്ണു എന്നിവര്‍ക്കെതിരെയാണ്‌ എക്‌സൈസ്‌ കേസെടുത്തിരിക്കുന്നത്‌. 

കണ്ണനല്ലൂര്‍ തടത്തില്‍ മുക്കില്‍ പാങ്കോണം അങ്കണവാടിക്ക് സമീപമുള്ള പുരയിടത്തില്‍ 12 കഞ്ചാവ് തൈകളാണ് പ്രതികള്‍ നട്ടുവളര്‍ത്തിരിക്കുന്നത്.  കാടുപിടിച്ച്‌ കിടന്ന സ്ഥലം വെട്ടിത്തെളിച്ച്‌ ആറ് തടങ്ങളെടുത്താണ് 12 തൈകള്‍ നട്ടത്. ചെടികള്‍ക്ക് ആവശ്യമായ വളവും വെള്ളം തളിക്കാനുള്ള പാത്രവും എക്സൈസ് എത്തുമ്പോള്‍ ചെടികളുടെ സമീപത്ത് ഉണ്ടായിരുന്നു. ചെടികള്‍ക്ക് രണ്ടാഴ്ച പ്രായമുണ്ട്. മറ്റേതെങ്കിലും പുരയിടത്തില്‍ വ്യാപകമായി കൃഷി നടത്തുന്നുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്‌.

പുരയിടത്തിലേക്ക്‌ സ്ഥിരം വെള്ളവുമായി പോകുന്നത്‌ കണ്ട്‌ സംശയം തോന്നിയ‌ നാട്ടുകാര്‍  എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ ഐ. നൗഷാദിനെ വിവരമറിയിക്കുകയാണയിരുന്നു‌.

ട്രെയിനില്‍ തമിഴ്നാട്ടില്‍നിന്ന്‌ വന്‍തോതില്‍ കഞ്ചാവെത്തിച്ച്‌ വില്‍പ്പന നടത്തിയിരുന്ന പ്രതികള്‍  lock down ആയതോടെ സ്വന്തമായി കൃഷി തുടങ്ങുകയായിരുന്നു...!!

Trending News