Kasargod Accident: അമിതവേഗതയിലെത്തിയ കാർ ഇരുചക്ര വാഹനത്തിലിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം

Kasargod Accident: കാസർഗോഡ് ഭാഗത്തുനിന്നും അമിത വേഗതയിൽ വരികയായിരുന്ന മാരുതി ആൾട്ടോ കാർ ബേത്തൂർപാറ കുന്നുമ്മലിൽ വെച്ച് നിയന്ത്രണംവിട്ട് ഇവർ സഞ്ചരിച്ച സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. 

Written by - Ajitha Kumari | Last Updated : May 19, 2024, 05:40 PM IST
  • ബേത്തൂർപാറയിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിലിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം
  • ബന്തടുക്ക സ്വദേശിയും മണവാട്ടി ടെക്സ്റ്റൈൽസ് ഉടമയുമായ കെ.കെ. കുഞ്ഞിക്കൃഷ്ണനും ഭാര്യ ചിത്രകലയുമാണ് മരിച്ചത്
Kasargod Accident: അമിതവേഗതയിലെത്തിയ കാർ ഇരുചക്ര വാഹനത്തിലിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം

കാസർഗോഡ്: ബേത്തൂർപാറയിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിലിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. ബന്തടുക്ക സ്വദേശിയും മണവാട്ടി ടെക്സ്റ്റൈൽസ് ഉടമയുമായ കെ.കെ. കുഞ്ഞിക്കൃഷ്ണനും ഭാര്യ ചിത്രകലയുമാണ്  മരിച്ചത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയായിരുന്നു അപകടം നടന്നത്.

Also Read: നെടുമങ്ങാട് തേക്കടയിൽ തീപിടുത്തം; 40 ലക്ഷം രൂപയുടെ നാശനഷ്ടം

 

ഞായറാഴ്ച രാവിലെ കുറ്റിക്കോൽ-ബോവിക്കാനം റോഡിൽ ബേത്തൂർപാറയിലായിരുന്നു അപകടം. കാസർഗോഡ് ഭാഗത്തുനിന്നും അമിത വേഗതയിൽ വരികയായിരുന്ന മാരുതി ആൾട്ടോ കാർ ബേത്തൂർപാറ കുന്നുമ്മലിൽ വെച്ച് നിയന്ത്രണംവിട്ട് ഇവർ സഞ്ചരിച്ച സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരു ഭാഗം കുന്നിടിച്ച് നിർമിച്ച റോഡിൻ്റെ മുകൾഭാഗത്തേക്ക് അഞ്ച് മീറ്ററോളം ഉയരത്തിൽ സ്കൂട്ടർ തെറിച്ച് പോകുകയും ഇരുവരും അരികിലിടിച്ച് തൽക്ഷണം മരിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.  

Also Read: ഇവരാണ് ജൂൺ മാസത്തിലെ ഭാഗ്യരാശികൾ, ലഭിക്കും ധനനേട്ടവും ജോലിയിൽ പുരോഗതിയും!

 

മരിച്ച കുഞ്ഞിക്കൃഷ്ണൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡൻ്റാണ്. മൃതദേഹങ്ങൾ കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കാർ ഡ്രൈവർ കുമ്പള സ്വദേശിക്കെതിരെ ബേഡകം പോലീസ്‌ കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News