തിരുവനന്തപുരം: നിരവധി രോഗികൾ ദിവസേനെ ചികിത്സക്കെത്തുന്ന ജനറൽ ആശുപത്രിയിൽ ഒപി ടിക്കറ്റെടുക്കാൻ മണിക്കൂറുകൾ കാത്തു നിൽക്കണമെന്ന പരാതിയിൽ അന്വേഷണം നടത്തി വിശദീകരണം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ജനറൽ ആശുപത്രി സൂപ്രണ്ടിനോടാണ് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സാങ്കേതിക വിദ്യ വികസിച്ചിട്ടും ഒപി ടിക്കറ്റെടുക്കാൻ തലേന്ന് മുതൽ ക്യൂ നിൽക്കണമെന്നതാണ് അവസ്ഥയെന്ന് പരാതിയിൽ പറയുന്നു. പുലർച്ചെ രണ്ടിന് ക്യൂനിൽക്കുന്നവർ വരെ ഉണ്ട്. ഒപി ടിക്കറ്റ് എടുത്തതിന് ശേഷം ഡോക്ടറെ കാണാനും മണിക്കൂറുകൾ ക്യൂ നിൽക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
നിപ പ്രതിരോധം; ഇ-സഞ്ജീവനിയിൽ പ്രത്യേക ഒപി ക്ലിനിക് ആരംഭിച്ചു
തിരുവനന്തപുരം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപയുടെ തുടക്കം മുതൽ ഇ-സഞ്ജീവനി വഴി ഓൺലൈൻ കൺസൾട്ടേഷൻ നൽകി വന്നിരുന്നു.
ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ-സഞ്ജീവനിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഒപി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിന് ആശുപത്രിയിൽ പോകാതെ തന്നെ ഡോക്ടറുടെ സേവനം തേടാൻ ഇതിലൂടെ സാധിക്കും. ഇതുകൂടാതെ മറ്റ് അസുഖങ്ങൾക്ക് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.