നതാലി പോർട്ട്മാനും ക്രിസ് ഹെംസ്വർത്തും പ്രധാന വേഷങ്ങളിലെത്തിയ തോർ ലവ് ആന്‍റ് തണ്ടർ നിലവിൽ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിലെ ചുംബന രംഗത്തെപ്പറ്റി നതാലി പോർട്ട്മാൻ പറഞ്ഞ അഭിപ്രായമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാ വിഷയം ആകുന്നത്. ചിത്രത്തിൽ നായക കഥാപാത്രമായ തോറും നായിക മൈറ്റി തോറും പരസ്പരം ചുംബിക്കുന്ന ഒരു രംഗം ഉണ്ട്. ആ രംഗം ഷൂട്ട് ചെയ്യുന്നതിന് മുൻപ് ക്രിസ് ഹെംസ്വർത്ത് മാംസാഹാരം കഴിച്ചിക്കാതിരുന്നു എന്നാണ് നതാലി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
നതാലി പോർട്ട്മാൻ ഒരു സസ്യാഹാരി ആയിരുന്നു. തനിക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് അദ്ദേഹം അപ്രകാരം ചെയ്തത് എന്നാണ് നതാലി പറഞ്ഞത്. എന്നാൽ മാംസാഹാരം കഴിക്കരുതെന്ന് താൻ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും നതാലി കൂട്ടിച്ചേർത്തു. തോർ ലവ് ആന്‍റ് തണ്ടറിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ക്യാപ്പിറ്റൽ എഫ് എമ്മിന് കൊടുത്ത അഭിമുഖത്തിലാണ് നതാലി ഈ വെളിപ്പെടുത്തൽ നടത്തിയത്. താരത്തിന്‍റെ വാക്കുകളിലേക്ക്, 'എന്‍റെയും ക്രിസ് ഹെംസ്വർത്തിന്‍റെയും ചുംബന രംഗത്തിന്‍റെ ചിത്രീകരണ ദിവസം മുഴുവൻ അദ്ദേഹം മാംസാഹാരം ഭക്ഷിക്കാതിരുന്നു.
Read Also: Kamal Hassan: 'ഫാസിലിന്റെ കുഞ്ഞ് എൻറെയുമാണ്', മലയൻകുഞ്ഞിന് ആശംസകളുമായി കമൽഹാസൻ
ഞാൻ വെജിറ്റേറിയൻ ആയതുകൊണ്ട് തന്നെ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് അദ്ദേഹം അപ്രകാരം ചെയ്തത്. അല്ലെങ്കിൽ ദിവസവും അര മണിക്കൂർ ഇടവിട്ടെങ്കിലും മാംസാഹാരം കഴിക്കുന്ന വ്യക്തിയാണ് ക്രിസ് ഹെംസ്വർത്ത്. എന്നാൽ ഞാൻ അദ്ദേഹത്തിനോട് അപ്രകാരം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നില്ല. അദ്ദേഹം ഇത് മുൻകൂട്ടി കണ്ടറിഞ്ഞ് ചെയ്തത് ആണ് അത്. ഇതുകൊണ്ടൊക്കെത്തന്നെ അദ്ദേഹം വളരെ നല്ല വ്യക്തിയും ആണ്' എന്നാണ് നതാലി പോർട്ട്മാൻ പ്രതികരിച്ചത്. നിരവധി ആരാധകരാണ് ഈ അഭിമുഖത്തിന് പിന്നാലെ ക്രിസ് ഹെംസ്വർത്തിന് അഭിനന്ദനവുമായി രംഗത്ത് എത്തിയത്.
തന്നെക്കാളുപരി തന്‍റെ സഹ താരത്തിന് കെയർ നൽകുന്ന ക്രിസിന്‍റെ പ്രവർത്തി വളരെ വലുതാണ് എന്നാണ് ആരാധകർ പ്രതികരിച്ചത്. ആദ്യ ദിവസം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും തോർ ലവ് ആന്‍റ് തണ്ടര്‍ എന്ന ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 29 ആമത്തെ ചിത്രമാണ് ഇത്. തോർ ലവ് ആന്‍റ് തണ്ടറിൽ ഒരു സുപ്രധാന വേഷത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യൻ ബെയിലും അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...