Lokayukta Verdict: മുഖ്യമന്ത്രി പ്രതിയായ കേസ്: നിർണായകമായ ദുരിതാശ്വാസ നിധി കേസിൽ ലോകായുക്ത വിധി നാളെ

Case Against Pinarayi Vijayan: ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.ടി. ജലീൽ മന്ത്രി സ്ഥാനം രാജിവയ്‌ച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 07:07 PM IST
  • ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം
  • മുഖ്യമന്ത്രിക്കെതിരെ ഫയൽ ചെയ്ത പരാതിയിൽ ലോകായുക്ത വിധി നാളെ
Lokayukta Verdict: മുഖ്യമന്ത്രി പ്രതിയായ കേസ്: നിർണായകമായ ദുരിതാശ്വാസ നിധി കേസിൽ ലോകായുക്ത വിധി നാളെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിതരണത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത വിധി നാളെ.  ഈ കേസും വെള്ളിയാഴ്ച വിധി പറയേണ്ട കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിതരണം സംബന്ധിച്ചായിരുന്നു പരാതി. എതിർകക്ഷികൾ മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്.

Also Read: നൽകിയത് 5 മില്യൺ യൂറോ; വൈക്കം വിശ്വൻറെ മരുമകനെതിരെ പ്രധാനമന്ത്രിക്ക് പരാതി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത് ഈ ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്നാണ്.  നാളത്തെ വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് നിയമവിഗ്ധര്‍ പറയുന്നത്.  പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഈ കേസ് വീണ്ടും പരിഗണിക്കുന്നത്. ഈ കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വലിയ വിവാദമായിരുന്നു.  ഹർജിക്കാരനും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗവുമായ ആര്‍.എസ്.ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.  2018 സെപ്റ്റംബറിൽ ഫയൽ ചെയ്ത ഹർജിയിൽ വാദം പൂർത്തിയായത് 2022 മാർച്ച് 18 നാണ്. വാദം കേട്ടത് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ്. 

Also Read: 7th Pay Commission: ഡിഎ വർദ്ധനവിന് ശേഷം കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത, അടിസ്ഥാന ശമ്പളവും വർദ്ധിച്ചേക്കും

 

എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഒപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Also Read: April Gochar 2023: ഏപ്രിലിൽ വിനാശകാരി യോഗം: ഈ രാശിക്കാർക്ക് ബുദ്ധിമുട്ടേറും, വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും!

ഹർജിയിൽ 2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിക്കുകയും മാര്‍ച്ച് 18 ന് വാദം പൂര്‍ത്തിയാകുകയുമായിരുന്നു. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാന്‍ ലോകായുക്ത തയാറായിട്ടില്ലെന്നും വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News