തൃശ്ശൂർ: കാറും ലോറിയും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു യിരുന്നു അപകടം.
Also Read: മുൻ ലഷ്‌കർ കമാൻഡർ അക്രം ഖാൻ കൊല്ലപ്പെട്ടു
പുണെയില്‍ നിന്ന് ചരക്കുമായി വന്ന ലോറിയുമായി ഗുരുവായൂര്‍ ദര്‍ശനത്തിനു പോവുകയായിരുന്ന തിരുവനന്തപുരം സ്വദേശികളുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തൃശൂരിൽ തളിക്കുളം ഹൈസ്‌കൂളിന് സമീപത്തു വെച്ചായിരുന്നു അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Also Read: 59 വർഷങ്ങൾക്ക് ശേഷം ധന്തേരസിൽ അപൂർവ സംയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തെളിയും!
സംഭവത്തെ ത്തുടർന്ന് പ്രദേശത്ത് അപകടം പതിവാണെന്നാണ് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരിൽ നാലുപേര്‍ ഐസിയുവിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ വെക്കുന്നതിന് വേണ്ടിയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...