അന്ധ ദമ്പതികളുടെ പക്കൽ നിന്ന് ലോട്ടറി മോഷ്ടിച്ചു; സഹായവുമായി നാട്ടുകാർ

രമയും അന്ധയാണ്. ഇന്ന് അപ്പുമാത്രമാണ് വിൽപ്പനക്കെത്തിയിരുന്നത്. ലോട്ടറി വാങ്ങാനെന്ന പേരിൽ എത്തിയ അളാണ് ലോട്ടറികളുമായി കടന്ന് കളഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Aug 11, 2023, 06:14 PM IST
  • ലോട്ടറി വാങ്ങാനെന്ന പേരിൽ എത്തിയ അളാണ് ലോട്ടറികളുമായി കടന്ന് കളഞ്ഞത്
  • 24 ലോട്ടറികളാണ് നഷ്ട്മായത്
  • അപ്പുവിന് ലോട്ടറികൾ നഷ്ടമായ വിവരം സനോജ് മറ്റൂർ ബോയ്‌സ് എന്ന വാട്ട്‌സപ്പ് ഗ്രൂപ്പിൽ അറിയിച്ചു
അന്ധ ദമ്പതികളുടെ പക്കൽ നിന്ന് ലോട്ടറി മോഷ്ടിച്ചു; സഹായവുമായി നാട്ടുകാർ

അങ്കമാലി: കാലടി മറ്റൂരിൽ അന്ധനായ ലോട്ടറി വിൽപനക്കാരന്റെ കയ്യിൽ നിന്നും ലോട്ടറിടിക്കറ്റുകൾ മോഷ്ടിച്ചു. കാലടി പിരാരൂർ സ്വദേശി അപ്പുവിന്റെ ലോട്ടറികളാണ് സൈക്കിളിലെത്തിയ ആൾ മോഷ്ടിച്ചത്. രാവിലെ 6-മണിയോടെ മറ്റൂർ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. മറ്റൂരിലാണ് സ്ഥിരമായി അപ്പു ലോട്ടറി വിൽക്കുന്നത്. അപ്പുവിന്റെ ഭാര്യ രമയ്ക്ക് ഒപ്പമാണ് വിൽപ്പന നടത്താറ്.

രമയും അന്ധയാണ്. ഇന്ന് അപ്പുമാത്രമാണ് വിൽപ്പനക്കെത്തിയിരുന്നത്. ലോട്ടറി വാങ്ങാനെന്ന പേരിൽ എത്തിയ അളാണ് ലോട്ടറികളുമായി കടന്ന് കളഞ്ഞത്. 24 ലോട്ടറികളാണ് നഷ്ട്മായത്.സംഭവമറിഞ്ഞ് സമീപത്ത് വ്യാപരസ്ഥാനം നടത്തുന്ന സനോജ് അപ്പുവിന് നഷ്ടമായ 24 ലോട്ടറിയുടെ തുക നൽകി.അപ്പുവിന് ലോട്ടറികൾ നഷ്ടമായ വിവരം സനോജ് മറ്റൂർ ബോയ്‌സ് എന്ന വാട്ട്‌സപ്പ് ഗ്രൂപ്പിൽ അറിയിച്ചു.

ഇതു കണ്ട സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ മനേജർ രാജ്കുമാർ അപ്പുവിന്റെ വീട്ടിലെത്തി  സമ്പത്തിക സഹായം നൽകുകയും ചെയ്തു. മറ്റ് പലരും അപ്പുവിന് സഹായ വാഗ്ദാനവുമായി എത്തിയിട്ടുണ്ട്. ബന്ധുവിന്റെ വീട്ടിലാണ് അപ്പുവും രമയും കഴിയുന്നത്. ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. അപ്പുവിന്റെ കയിൽ നിന്നും ലോട്ടറി തട്ടിയെടുത്ത ആളെ കണ്ടെത്താനുളള ശ്രമത്തിലാണ് നാട്ടുകാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News