പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിൽ ഏറ്റ കനത്ത തോൽവിയെ തുടർന്ന് സിപിഎം പ്രദേശിക നേതാക്കൾക്കെതിരെ നടപടി തുടങ്ങി. സിപിഎമ്മിൻ്റെ പന്തളം ഏരിയ സെക്രട്ടറി നീക്കം ചെയ്താണ് തോൽവിക്കുള്ള നടപടികൾ സിപിഎ അരംഭിച്ചിരിക്കുന്നത്. ഇ.ഫസലിനെയാണ് സിപിഎം ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. പന്തളത്തേറ്റ കനത്ത പ്രഹരം സംസ്ഥാന തലത്തിൽ ശ്രദ്ധേയമായതു കൊണ്ടാണ് സിപിഎം ഇപ്പോൾ നടപടിയുമായി ഇറങ്ങിയിരിക്കുന്നത്.
ഫസലിന് പകരം സിപിഎമ്മിൻ്റെ (CPM) ജില്ല കമ്മിറ്റി അംഗം പി.ബി.ഹർഷ കുമാറിനെ പന്തളം ഏരിയ സെക്രട്ടറിയായി നിയമിച്ചു. പന്തളത്ത് തുടർ ഭരണം പ്രതീക്ഷിച്ച സിപിഎം വേണ്ടത്ര രീതിയിലുള്ള പ്രചാരണം നടത്തിയില്ലെന്നും സംഘടനപരമായ പ്രശ്നങ്ങളിൽ ബിജെപിക്ക് അനുകൂലമായെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ഇതെ തുടർന്നാണ് ഏരിയ സെക്രട്ടറിയെ മാറ്റി പകരം ജില്ല കമ്മിറ്റി അംഗത്തെ തലസ്ഥാനത്തേക്ക് തിരിച്ച് വിളിച്ചത്. ശബരിമല വിഷയത്തിൽ സിപിഎമ്മിനോട് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പട്ടത് തിരികെ നേടാനാകാഞ്ഞതും വെല്ലിവിളിയായെന്നും കണ്ടെത്തി.
ALSO READ: Kerala Local Body Election Results 2020: പന്തളം മണ്ണിൽ BJP കൊടി നാട്ടി
ബിജെപിയാകട്ടെ പാലക്കാടിന് (Palakkad Municipality) ശേഷം കേരളത്തിൽ പിടിച്ചെടുക്കുന്ന രണ്ടാമത്തെ നഗരസഭയെന്ന ഖ്യാതിയിൽ തെക്കൻ കേരളത്തിൽ തങ്ങളുടെ ശക്തിയെയാണ് അറിയിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാട് ബിജെപിക്ക് അനുകൂലമായി മാറുകയായിരുന്നു. 17 സീറ്റ് ഭൂരിപക്ഷം വേണ്ടിയിരുന്ന നഗരസഭയിൽ ബിജെപി 18 സീറ്റം നേടിയാണ് ഭരണം പിടിച്ചെടുത്തത്. സിപിഎമ്മിനാകാട്ടെ കൈയ്യിൽ ഉണ്ടായിരുന്ന ആറ് സീറ്റും നഷ്ടമാകുകയും ചെയ്തു. 15 സീറ്റുണ്ടായിരുന്ന സിപിഎം ഒമ്പത് സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു.
ALSO READ: Kerala Local Body Election Results 2020: ചരിത്ര മിനിഷം; കണ്ണൂരിൽ അക്കൗണ്ട് തുറന്ന് BJP
ബിജെപിയുടെ (BJP) തേരോട്ടത്തിൽ തകർന്നടിഞ്ഞത് യുഡിഎഫാണ്. കഴിഞ്ഞ പ്രാവിശ്യം 11 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ അഞ്ചിലേക്ക് ചുരുങ്ങേണ്ടി വന്നു. ശബരിമല വിഷത്തിൽ പന്തളം നിവാസികൾ ബിജെപിക്ക് വിശ്വാസം അർപ്പിച്ചതു കൊണ്ടാണ് യുഡിഎഫ് ചിത്രത്തിൽ തന്നെ ഇല്ലാത്ത സ്ഥിതിയിലേക്ക് താഴ്ന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...