ന്യൂ ഡൽഹി : ആശങ്കകൾക്കെല്ലാം വിട പറഞ്ഞ് സൈറയെ ഒപ്പം ചേർത്ത് ആര്യ ഇന്ത്യയിലെത്തി. ഇന്ന് വെളുപ്പിനെ രണ്ട് മണിക്ക് റൊമേനിയയിൽ നിന്ന് പുറപ്പെട്ട ഇരുവരും രാവിലെയോടെ ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുകയായിരുന്നു.
യുക്രൈനിലെ റഷ്യൻ സൈനിക നടപടിയുടെ ഭീതിയിൽ തന്റെ അരുമയായ നായകുട്ടിയെ കൈവിടാതെ ഒപ്പം കൂട്ടിയ ഇടുക്കി സ്വദേശിനിയായ ആര്യ അൾഡ്രിൻ കഴിഞ്ഞ ദിവസങ്ങളിലായി വാർത്തമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. യുദ്ധമാണെങ്കിലും സൈറയില്ലാതെ താൻ എങ്ങോട്ടുമില്ല എന്ന ആര്യയുടെ വാക്കുകൾ അവരിലേക്കുള്ള സഹായസ്തങ്ങൾ എത്തുന്നത് വേഗത്തിലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വിഭാഗത്തിൽ ജോലി ചെയ്യുന്ന പി എസ് മഹേഷിന്റെ നേതൃത്വത്തിലാണ് ആര്യയ്ക്കും സൈറയ്ക്കുമായിട്ടിള്ള എല്ലാ സൗകര്യങ്ങൾ സജ്ജമാക്കിയത്.
ALSO READ : Russia-Ukraine War Live: റഷ്യൻ വ്യോമസേന ഖാർകിവിൽ, നേരിട്ട് സൈനിക ഇടപെടൽ നടത്തില്ലെന്ന് ബൈഡൻ
ബുക്കാറിസ്റ്റിലെ വിമാനത്താവളത്തിലും ഇരുവർക്കും ഇന്ത്യയിലേക്കുള്ള യാത്രക്ക് പല തടസ്സങ്ങൾ നേരിടേണ്ടി വന്നു. സൈറയെ സൂക്ഷിക്കാൻ പ്രത്യേകം കൂടില്ല എന്ന കാരണം പറഞ്ഞ് എംബസി ബുദ്ധിമുട്ട് സൃഷ്ടിച്ചു, പിന്നാടെ മൂന്ന് പ്രാവിശ്യം ഫ്ലൈറ്റ് മാറ്റിയതിന് ശേഷമാണ് ആര്യയും സൈറയും ഇന്ത്യയിലേക്ക് യാത്ര തിരച്ചതെന്ന് പി എസ് മഹേഷ് അറിയിച്ചു.
യുക്രൈന്റെ തലസ്ഥാനമായ കീവിൽ മെഡിക്കൽ വിദ്യാർഥിനായണ് ആര്യ. കീവിൽ 600 കിലോമീറ്റർ ദുരം സഞ്ചരിച്ചാൽ മാത്രമാണ് റോമേനിയൻ അതിർത്തിയിലെത്താൻ സാധിക്കു. കീവിൽ ആദ്യം റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ആര്യ സൈറയെ എടുത്ത് കൊണ്ട് ബങ്കറിലേക്ക് മാറുകയായിരുന്നു. ആ സമയം കൊണ്ട് തന്നെ ആര്യ സൈറയുടെ പാസ്പോർട്ടും മറ്റ് യാത്ര അനുബന്ധ രേഖകൾ സജ്ജമാക്കുകയും ചെയ്തു.
ALSO READ : Russia Ukraine War: പ്രതീക്ഷകളോടെ ലോകം; യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് ബെലാറൂസ് അതിർത്തിയിൽ
ആര്യയുടെയും സൈറയുടെയും വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇരവർക്കും റോമേനിയൻ അതിർത്തിയിൽ എത്തിചേരാൻ വാഹന സൗകര്യം മഹേഷും സംഘവും ഒരുക്കി നൽകുകയായിരുന്നു. തന്റെ ആവശ്യങ്ങൾക്ക് പോലും പ്രധാന്യം കൊടുക്കാതെ സൈറയ്ക്ക് വേണ്ടിയുള്ള ആഹാരവും കൊടും തണ്ണുപ്പിൽ അവളെ എടുത്തുകൊണ്ട് 12 കിലോമീറ്ററോളം നടന്നുമാണ് ആര്യ യുക്രൈൻ അതിർത്തി കടന്ന് റൊമേനിയയിലേക്ക് പ്രവേശിച്ചതെന്ന് മഹേഷ് പറയുന്നു.
റോമേനിയിൽ നിന്ന് സൈറയ്ക്കൊപ്പം ഇത്തരത്തിൽ ഇന്ത്യയിലേക്ക് ഡൽഹി സ്വദേശിനിയുടെ നായകുട്ടിയും എത്തിച്ചേർന്നിട്ടുണ്ട്. യുക്രൈനിലെ ഭീതിയിൽ തങ്ങളുടെ അരുമയായവരെ വിട്ട് കളയേണ്ടി വന്ന ആറോളം ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് ആര്യ പറയുന്നത്. അവർക്ക് തങ്ങളുടെ നിസഹായവസ്ഥയിൽ അവരുടെ അരുമകളെ പ്രദേശവാസികളെ ഏൽപ്പിച്ച് സുരക്ഷിതമായ ഇടത്തേക്ക് പറക്കേണ്ടി വന്നു.
യുക്രൈനിൽ എംബിബിഎസ് പഠനത്തിനിടെയാണ് സൈബീരിയൻ ഹസ്കി ഇനത്തിൽ പെടുന്ന സൈറയെ കണ്ടുമുട്ടന്നത്. ഇരുവരും തമ്മിൽ അടുത്തിട്ട് വളരെ കുറച്ച് നാളുകൾ മാത്രമെയായിട്ടുള്ള. എന്നാൽ താൻ നാട്ടിലേക്ക് തിരിക്കുകയാണെങ്കിൽ കൂടെ സൈറയുമുണ്ടാകുമെന്ന് ആര്യ ഉറപ്പിച്ചു. അത് യാഥാർഥ്യമാകുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.