ഹൈദരാബാദില്‍ മൂന്നു നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈയില്‍ രണ്ടു വിദ്യര്‍ത്ഥികള്‍ ചേര്‍ന്ന് നായയെ കെട്ടിടത്തിനു മുകളില്‍നിന്ന് വലിച്ചെറിഞ്ഞ സംഭവത്തിനു പിന്നാലെ ഹൈദരാബാദിലും നായ്ക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും പുറത്തുവന്നു.  ശനിയാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്നു മൂന്നു നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ക്രൂരത ചെയ്തവര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. സംഭവത്തില്‍ മുഷീറാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Last Updated : Jul 21, 2016, 02:52 PM IST
ഹൈദരാബാദില്‍ മൂന്നു നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഹൈദരാബാദ്: ചെന്നൈയില്‍ രണ്ടു വിദ്യര്‍ത്ഥികള്‍ ചേര്‍ന്ന് നായയെ കെട്ടിടത്തിനു മുകളില്‍നിന്ന് വലിച്ചെറിഞ്ഞ സംഭവത്തിനു പിന്നാലെ ഹൈദരാബാദിലും നായ്ക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും പുറത്തുവന്നു.  ശനിയാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്നു മൂന്നു നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ക്രൂരത ചെയ്തവര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. സംഭവത്തില്‍ മുഷീറാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്.

മുഷീറാബാദിനു സമീപത്തെ വാസിര്‍ ശ്മശാനത്തിലാണ് അതിക്രൂരമായ സംഭവം നടന്നത്. ചുള്ളിക്കമ്പും വൈക്കോലും ഉപയോഗിച്ചു തീകൂട്ടിയ കുട്ടികള്‍ നായ്ക്കളെ ഒന്നിച്ചു കൂട്ടിക്കെട്ടി തീയിലേക്കു വലിച്ചെറിയുന്ന സമയത്ത് നായക്കുട്ടികള്‍ ഉറക്കെ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. വളരെ അധികം വേദനിപ്പിക്കുന്ന രീതിയിലുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളിലുള്ള ആളുകളെ തിരച്ചറിയാനുള്ള ശ്രമങ്ങള്‍  തുടരുകയാണെന്നും എസ്‌ഐ ബി.രവികുമാര്‍ പറഞ്ഞു.

ഈ ക്രൂരക്രത്യം ചെയ്തു രസിക്കുന്ന കുട്ടികളെയാണ്‌  ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്‌. പക്ഷേ, മൃഗപീഡനത്തിനു കാര്യമായ ശിക്ഷകളില്ലെന്നും അവര്‍ ചെറിയ പിഴ കൊടുത്തു രക്ഷപ്പെടുമെന്നും മൃഗസംരക്ഷണ പ്രവര്‍ത്തക ശ്രേയ പറഞ്ഞു. 

ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍കോളജ് വിദ്യാര്‍ഥികളായ ഗൗതം സുദര്‍ശന്‍, ആഷിഷ് പാല്‍ എന്നിവര്‍ ചേര്‍ന്നു നായയെ ഒരു കെട്ടിടത്തിന്‍റെ മുകളില്‍നിന്നു വലിച്ചെറിഞ്ഞ സംഭവം വന്‍ വിവാദമായിരുന്നു. ഇതിനെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയും കോളേജില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.

Trending News