Women Safety : ബസിൽ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാൽ കേസ്; തമിഴ്നാട്ടിൽ സ്ത്രീസുരക്ഷയ്ക്കായി മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി

Tamil Motor Vehicle Women Safety Rules :  കൂടാതെ ബസിലെ ജീവനക്കാർ പാലിക്കേണ്ട ചില നിർദേശങ്ങളും ഭേദഗതിയിലൂടെ ചേർത്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 20, 2022, 02:55 PM IST
  • 1989ലെ മോട്ടോർ വാഹന ആക്ടിൽ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
  • ബസിലെ ജീവനക്കാർ പാലിക്കേണ്ട ചില നിർദേശങ്ങളും ഭേദഗതിയിലൂടെ ചേർത്തിട്ടുണ്ട്
  • ഒപ്പം തന്നെ ബസിൽ പരാതി രജിസ്റ്റർ സ്ഥാപിക്കുകയും ചെയ്യും.
  • ഇത് പിന്നീട് പോലീസോ മോട്ടോർ വാഹന ഉദ്യോഗസ്ഥരോ പരാതി രജിസ്റ്റർ പരിശോധിക്കുന്നതാകുന്നതാണ്.
Women Safety : ബസിൽ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാൽ കേസ്; തമിഴ്നാട്ടിൽ സ്ത്രീസുരക്ഷയ്ക്കായി മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി

ചെന്നൈ: പൊതു-സ്വകാര്യ സർവീസ് വാഹനങ്ങളിൽ സ്ത്രീ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലെ മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി വരുത്തി എം.കെ സ്റ്റാലിൻ സർക്കാർ. ബസിൽ യാത്ര ചെയ്യവെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് ഡിഎംകെ സർക്കാർ 1989ലെ മോട്ടോർ വാഹന ആക്ടിൽ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. 

ബസിൽ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കുക, അവർക്ക് നേരെ വിസ്സിൽ അടിക്കുക, ലൈംഗിക ചേഷ്ട കാണിക്കുക, ലൈംഗികമായും അത് അല്ലാതെയുമുള്ള അതിക്രമം തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ തന്നെ ബസ് കണ്ടക്ടർ പോലീസിന് അറിയിക്കേണ്ടതാണ്. ഉടൻ തന്നെ സമീപത്തെ സ്റ്റേഷനിലേക്ക് ബസെത്തിക്കുകയും പ്രതികളായവരെ പോലീസിന് കൈമാറുകയും ചെയ്യണമെന്നാണ് പുതുക്കിയ നിയമത്തിൽ പറയുന്നത്. 

ALSO READ : Mumbai Terrorist Attack Alert: മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് പാകിസ്ഥാൻ നമ്പറിൽ നിന്ന് വാട്സ്ആപ് സന്ദേശം; അതീവ ജാ​ഗ്രത

കൂടാതെ ബസിലെ ജീവനക്കാർ പാലിക്കേണ്ട ചില നിർദേശങ്ങളും ഭേദഗതിയിലൂടെ ചേർത്തിട്ടുണ്ട്. ബസിലെ ജീവനക്കാർ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നാണ് ഭേദഗതി വരുത്തിയ നിയമത്തിൽ നിർദേശിക്കുന്നത്. സ്ത്രീകളെ അനാവശ്യമായി സ്പർശിക്കുക, അവർക്ക് നേരെ ലൈംഗിക ചുവയോട് സംസാരിക്കുക തുടങ്ങിയവ ബസിലെ ജീവനക്കാർ നടത്തിയെന്ന് പരാതി ലഭിച്ചാൽ ഉടൻ നിയമനടപടികൾക്ക് സ്വീകരിക്കും. 

സ്ത്രീകൾക്കായി പ്രത്യേകം കരുതിവെച്ചിരിക്കുന്ന ഇരപ്പിടങ്ങളിൽ പുരുഷന്മാർ ഇരുന്നാൽ അവരെ മാറ്റി ഇരുത്തേണ്ട ഉത്തരവാദിത്വം ബസിലെ കണ്ടക്ടർക്കാണ്. കൂടാതെ സ്ത്രീകളോട് അപമര്യാദയായി സംസാരിക്കുവോ മറ്റും കണ്ടെത്തിയാൽ പുരുഷ യാത്രികനെ ബസിൽ നിന്നും ഇറക്കിവിടാനും ഭേദഗതി  വരുത്തിയ നിയമത്തിലൂടെ കണ്ടക്ടർക്ക് അധികാരം നൽകുന്നുണ്ട്. ഒപ്പം തന്നെ ബസിൽ പരാതി രജിസ്റ്റർ സ്ഥാപിക്കുകയും ചെയ്യും. ഇത് പിന്നീട് പോലീസോ മോട്ടോർ വാഹന ഉദ്യോഗസ്ഥരോ പരാതി രജിസ്റ്റർ പരിശോധിക്കുന്നതാകുന്നതാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News