Bizarre News: ലോണ്‍ എടുത്ത് ഭാര്യയെ നേഴ്സിംഗ് പഠിപ്പിച്ചു, പഠനം കഴിഞ്ഞപ്പോള്‍ കാമുകനൊപ്പം സ്ഥലം വിട്ടു...!!

Bizarre News:  കൂലിപ്പണിക്കാരനായ ഭർത്താവ് ലക്ഷങ്ങള്‍ മുടക്കി ഭാര്യയെ നേഴ്സിംഗ് പഠിപ്പിച്ചു, പഠനം കഴിഞ്ഞപ്പോള്‍ ഭാര്യ  കാമുകന്‍റെ കൂടെ ഒളിച്ചോടി വിവാഹവും കഴിച്ചു...!!   

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 06:05 PM IST
  • കൂലിപ്പണിക്കാരനായ ഭർത്താവ് ലക്ഷങ്ങള്‍ മുടക്കി ഭാര്യയെ നേഴ്സിംഗ് പഠിപ്പിച്ചു, പഠനം കഴിഞ്ഞപ്പോള്‍ ഭാര്യ കാമുകന്‍റെ കൂടെ ഒളിച്ചോടി വിവാഹവും കഴിച്ചു...!!
Bizarre News: ലോണ്‍ എടുത്ത് ഭാര്യയെ നേഴ്സിംഗ് പഠിപ്പിച്ചു, പഠനം കഴിഞ്ഞപ്പോള്‍ കാമുകനൊപ്പം സ്ഥലം വിട്ടു...!!

Bizarre News: പണ്ടുകാലം മുതല്‍ക്കേ പുരുഷന്മാർ അവിശ്വസ്തത കാട്ടിയതായുള്ള വാര്‍ത്തകള്‍ നാം ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് കാലം മാറി കഥ മാറി, സ്ത്രീകളും ഈ വിഷയത്തില്‍ ഒട്ടും പിന്നിലല്ല എന്നാണ് അടുത്തിടെ പുറത്തുവന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.  ഇത്തരമൊരു സംഭവം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. 

Also Read:  Cigarette Ban: സിഗരറ്റ് വാങ്ങുന്നതിൽ നിന്ന് യുവാക്കള്‍ക്ക് വിലക്ക്!! പദ്ധതിയുമായി ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി 
 
പാവപ്പെട്ടവനായ ഭര്‍ത്താവ് ഭാര്യയെ പഠിപ്പിച്ചു, ഉന്നത പദവിയില്‍ എത്തിയപ്പോള്‍ ഭാര്യ തുല്യ പദവിയില്‍ ജോലി ചെയ്യുന്ന ഒരാളുമായി അടുപ്പത്തിലാവുകയും ഭര്‍ത്താവിനെ ഉപേക്ഷിക്കുകയും ചെയ്തതായി അടുത്തിടെ വാര്‍ത്തകള്‍ (ജ്യോതി മൗര്യ കേസ്)  പുറത്തുവന്നിരുന്നു. 

Also Read:  Hair Fall Reason: മുടി കൊഴിയുന്നതിന്‍റെ കാരണം അറിയാമോ? എങ്ങിനെ മുടി കൊഴിച്ചില്‍ തടയാം? 

എന്നാല്‍, അതേപോലൊരു സംഭവമാണ് ഇപ്പോള്‍ ജാർഖണ്ഡില്‍ നിന്നും പുറത്തു വരുന്നത്. സ്വാർത്ഥതയുടെ ഉദാഹരണമായി ഒരു ഭാര്യ, അവള്‍ തന്‍റെ കൂലിപ്പണിക്കാരനായ ഭർത്താവിനോട് അവിശ്വസ്തത കാട്ടുകയും കാമുകനോടൊപ്പം ഒളിച്ചോടുകയും  ചെയ്തു. ഇരുവരും വിവാഹിതരായി എന്നും പറയുന്നു...!! അതായത്, 

കൂലിപ്പണിക്കാരനായ ഭർത്താവ് ലക്ഷങ്ങള്‍ മുടക്കി ഭാര്യയെ നേഴ്സിംഗ് പഠിപ്പിച്ചു, പഠനം കഴിഞ്ഞപ്പോള്‍ ഭാര്യ  കാമുകന്‍റെ കൂടെ ഒളിച്ചോടി വിവാഹവും കഴിച്ചു...!! 

ലക്ഷങ്ങള്‍ ലോണ്‍ എടുത്താണ്  കൂലിപ്പണിക്കാരനായ ഭർത്താവ് ഭാര്യയെ നേഴ്സിംഗ് പഠിപ്പിച്ചത്. അങ്ങനെ ഭാര്യയുടെയും കുടുംബത്തിന്‍റെയും ഭാവി മികച്ചതാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, നേഴ്സിംഗ് പഠനം പൂര്‍ത്തിയായതോടെ ഭാര്യ കൂലിപ്പണിക്കാരനായ ഭർത്താവിനെ വഞ്ചിച്ചു. നേഴ്സിംഗ് പഠനം അവസാന വർഷത്തിലെത്തിയതോടെ ഭാര്യ പ്രിയ കുമാരി ഭർത്താവിനെ കബളിപ്പിച്ച് കാമുകനൊപ്പം കടന്നു കളഞ്ഞു.  

ഭാര്യയെ പഠിപ്പിക്കാന്‍ 3 ലക്ഷത്തോളം രൂപയാണ് ഇയാള്‍ ലോണ്‍ എടുത്തത്. പഠനം കഴിഞ്ഞ് കാമുകനൊപ്പം കടന്നുകളഞ്ഞ ഭാര്യ  ഡൽഹിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതയായി. ശേഷം വിവാഹ ഫോട്ടോ   ഭർത്താവ് ടിങ്കു യാദവിന് അയച്ചുകൊടുക്കുകയും ചെയ്തു. 

ഇരുവരും ഡൽഹിയിലെത്തിയതായി അറിഞ്ഞ ടിങ്കു യാദവ് നീതിയ്ക്കായി ഇപ്പോള്‍ പോലീസിനെ സമീപിച്ചിരിയ്ക്കുകയാണ്. കൂടാതെ, വിദ്യാഭ്യാസത്തിനായി ചെലവഴിച്ച ലക്ഷക്കണക്കിന് രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഇയാള്‍ പോലീസില്‍ പരാതിയും നല്‍കിയിരിയ്ക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News