Weather Update: ഹിമാചല്‍ പ്രദേശില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദ്ദേശം

Weather Update:  ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതിയാണ് ഹിമാചല്‍ പ്രദേശ്‌  നേരിടുന്നത്. ഈ വർഷത്തെ കനത്ത മഴയിൽ സംസ്ഥാനത്തിന് 10,000 കോടിയിലധികം രൂപയുടെ പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 11:42 AM IST
  • കനത്ത മഴ മൂലം ഹിമാചല്‍ പ്രദേശില്‍ 23, 24 തിയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
Weather Update: ഹിമാചല്‍ പ്രദേശില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദ്ദേശം

Weather Update: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകും എന്നാണ് IMD മുന്നറിയിപ്പില്‍ പറയുന്നത്.  

IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച്  അരുണാചൽ പ്രദേശ്‌, അസം, ഹിമാചൽ പ്രദേശ്‌, ബീഹാർ, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് ആഗസ്റ്റ്‌ 23, 24 ദിവസങ്ങളില്‍ ഉണ്ടാവുക. കനത്ത മഴ  മൂലം സംസ്ഥാനത്ത് 23, 24 തിയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  

Also Read:    Money Gain Tips: ഏതു വലിയ സാമ്പത്തിക പ്രതിസന്ധിയും മറികടക്കാം, ബുധനാഴ്ച ഈ നടപടികള്‍ സ്വീകരിയ്ക്കൂ
 
അതേസമയം, ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയുടെ പ്രഹരം തുടരുകയാണ്. അടുത്ത രണ്ടു ദിവസങ്ങളില്‍. ബിലാസ്പൂർ, സോളൻ, ഷിംല, സിർമൗർ, ഉന, ഹാമിർപൂർ, മാണ്ഡി, കംഗ്ര എന്നീ ജില്ലകളിലെ ചില സ്ഥലങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് ബുധനാഴ്ച പലയിടത്തും ഇടിമിന്നലോട് കൂടിയ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read:  Ash and Fish Controversy: ഐശ്വര്യ റായിയെക്കുറിച്ച് നടത്തിയ പരാമര്‍ശം, മന്ത്രിയോട് വിശദീകരണം തേടി  വനിതാ കമ്മീഷൻ

ഹിമാചൽ പ്രദേശില്‍ കനത്ത മഴയെത്തുടർന്ന്, സുരക്ഷാ കാരണങ്ങളാൽ നിരവധി സ്ഥലങ്ങളില്‍  ഗതാഗതം നിര്‍ത്തി വച്ചിരിയ്ക്കുകയാണ്. പർവാനോവിൽ വാഹന ഗതാഗതം നിർത്തിവച്ചതായി സംസ്ഥാന ട്രാഫിക് പോലീസ് ബുധനാഴ്ച അറിയിച്ചു.  

അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതിയാണ് ഹിമാചല്‍ പ്രദേശ്‌  നേരിടുന്നത്. ഈ വർഷത്തെ കനത്ത മഴയിൽ സംസ്ഥാനത്തിന് 10,000 കോടിയിലധികം രൂപയുടെ പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് നാശം സംഭവിച്ചതായി ഹിമാചൽ പ്രദേശ് റവന്യൂ മന്ത്രി ജഗത് സിംഗ് നേഗി പറഞ്ഞു. ഈ വര്‍ഷത്തെ മഴയില്‍ ഇതുവരെ  348 പേർ മരിക്കുകയും 38 പേരെ കാണാതാവുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, നേഗി പറഞ്ഞു.

IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ഹിമാചൽ പ്രദേശിൽ ആഗസ്റ്റ് 27 വരെ കാലവർഷത്തിന്‍റെ കനത്ത പ്രഭാവം തുടരും. അതിനുശേഷം കാലാവസ്ഥ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. 
ആഗസ്റ്റ് 13 മുതൽ പെയ്ത കനത്ത മഴ വന്‍ നാശനഷ്ടമാണ് സംസ്ഥാനത്ത് വരുത്തിയിരിയ്ക്കുന്നത്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മേഘസ്ഫോടനങ്ങളും മണ്ണിടിച്ചിലും സംഭവിക്കുകയും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു  

ഹിമാചൽ പ്രദേശിലെ വ്യാവസായിക കേന്ദ്രങ്ങളായ ബാഡി, പർവാനോ എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും നിരവധി വ്യവസായ യൂണിറ്റുകൾക്കും റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി.

തുടർച്ചയായി പെയ്യുന്ന മഴയും മേഘസ്ഫോടനങ്ങളും പ്രദേശത്തെ വ്യാവസായിക പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പർവാനോ ഇൻഡസ്ട്രീസ് അസോസിയേഷൻ (പിഐഎ) ജനറൽ സെക്രട്ടറി സാർത്ഥക് തനേജ പറഞ്ഞു.

കനത്ത മഴ ആപ്പിള്‍ കര്‍ഷകരെയും സാരമായി ബാധിച്ചു. 5000 കോടിയുടെ ആപ്പിൾ വ്യവസായവും തകർന്നു. തകർന്ന റോഡുകൾ ആപ്പിൾ കർഷകർക്ക് അവരുടെ വിളകൾ ട്രക്കുകളിൽ കൊണ്ടുപോകുന്നത് അസാധ്യമാക്കി. ഇതേത്തുടർന്ന് നിരവധി കർഷകർക്ക് കാറുകളും ചെറുവാഹനങ്ങളും ഉപയോഗിക്കേണ്ട അവസ്ഥയിലാണ്.

വ്യാവസായിക, കാർഷിക മേഖലകൾക്ക് പുറമേ, പെട്രോളിയം ഉൽപന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മറ്റ് ചരക്കുകൾ എന്നിവയുടെ നീക്കവും  തടസ്സപ്പെട്ടു.കനത്ത മഴ  പാൽ, പച്ചക്കറി തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിതരണത്തെയും ബാധിച്ചിട്ടുണ്ട്.

ഈ പ്രകൃതിദുരന്തത്തിന്‍റെ ഫലമായി സംസ്ഥാനത്ത് 895 റോഡുകൾ ഇപ്പോഴും ഗതാഗതത്തിന് യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇന്നാൽ, ലിങ്ക് റോഡുകൾ തുറന്ന് പാലങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പുനർനിർമിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഉറപ്പുനൽകി. 

അതേസമയം, 2000 കോടി രൂപ അടിയന്തര സഹായം നൽകണമെന്ന് മുഖ്യമന്ത്രി സുഖു  കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകൾ പുനർനിർമിക്കുന്നതിനും ദുരിതബാധിതർക്ക് സഹായം നൽകുന്നതിനുമായി കേന്ദ്രം 830 കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News