സമയത്ത് വിമാനം പുറപ്പെടാത്തതിനെത്തുടര്‍ന്ന് എയർ ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി വെങ്കയ്യ നായിഡു

സമയത്ത്  വിമാനം പുറപ്പെടാത്തതിനെത്തുടര്‍ന്ന് എയർ ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ഗ്രാമവികസന മ​ന്ത്രി വെങ്കയ്യ നായിഡു. ഹൈദരാബാദിലേക്കുള്ള വിമാനം വൈകിയത് മൂലം ഒരു യോഗം നഷ്ടമായതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.  ഡൽഹി എയർപോർട്ടിൽ നിന്ന്​ ഇന്ന്​ ഉച്ചക്ക്​ 1.15 ന്​ പുറപ്പെടേണ്ട A1 544 എന്ന വിമാനത്തിൽ ഹൈദരബാദിൽ സുപ്രധാനമായ ഒരു പരിപാടിക്ക്​ പോകാൻ  എത്തിയതായതിരുന്നു കേന്ദ്രമന്ത്രി. സമയമായിട്ടും പൈലറ്റ് എത്തിച്ചേരാത്തതിനാല്‍ വിമാനം വൈകുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിയോടെ  മന്ത്രി വീട്ടിലേക്ക് മടങ്ങി.

Last Updated : Jun 28, 2016, 11:19 PM IST
സമയത്ത്  വിമാനം പുറപ്പെടാത്തതിനെത്തുടര്‍ന്ന് എയർ ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി വെങ്കയ്യ നായിഡു

ന്യൂഡൽഹി: സമയത്ത്  വിമാനം പുറപ്പെടാത്തതിനെത്തുടര്‍ന്ന് എയർ ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ഗ്രാമവികസന മ​ന്ത്രി വെങ്കയ്യ നായിഡു. ഹൈദരാബാദിലേക്കുള്ള വിമാനം വൈകിയത് മൂലം ഒരു യോഗം നഷ്ടമായതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.  ഡൽഹി എയർപോർട്ടിൽ നിന്ന്​ ഇന്ന്​ ഉച്ചക്ക്​ 1.15 ന്​ പുറപ്പെടേണ്ട A1 544 എന്ന വിമാനത്തിൽ ഹൈദരബാദിൽ സുപ്രധാനമായ ഒരു പരിപാടിക്ക്​ പോകാൻ  എത്തിയതായതിരുന്നു കേന്ദ്രമന്ത്രി. സമയമായിട്ടും പൈലറ്റ് എത്തിച്ചേരാത്തതിനാല്‍ വിമാനം വൈകുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിയോടെ  മന്ത്രി വീട്ടിലേക്ക് മടങ്ങി.

സംഭവത്തിൽ എയർ ഇന്ത്യയുടെ വിശദീകരണം ആവശ്യമാണെന്നും സംഭവത്തി​ന്‍റെ പൂർണ ഉത്തരവാദിത്ത്വം എയർ ഇന്ത്യക്കാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സുതാര്യതയും ഉത്തരവാദിത്തവുമാണ് ഇന്നത്തെ കാലത്ത് അനിവാര്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി​. മത്സരത്തിന്‍റെ   കാലഘട്ടത്തില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എയര്‍ ഇന്ത്യ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എയർ ഇന്ത്യയു​ടെ അനാസ്​ഥ മൂലം പ്രധാനപ്പെട്ട ഒരു യോഗം നഷ്ടമായിയെന്ന്‍ ​അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

അതേസമയം, സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ ചെയർമാനും എം.ഡിയുമായ അശ്വനി ലൊഹാനി പറഞ്ഞു.  

Trending News