UGC NET Result 2023 | നെറ്റ് പരീക്ഷയുടെ ഫലങ്ങൾ ഇന്ന്, പരിശോധിക്കേണ്ട വിധം..

UGC NET December Exam Results: 945,918 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി. രാജ്യത്തെ 292 നഗരങ്ങളിലായി 83 വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 18, 2024, 11:43 AM IST
  • 2023 ഡിസംബർ 6 മുതൽ 19 വരെയാണ് പരീക്ഷ നടന്നത്
  • 945,918 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ട്
  • 292 നഗരങ്ങളിലായി 83 വിഷയങ്ങളിലാണ് പരീക്ഷ നടന്നത്
UGC NET Result 2023 | നെറ്റ് പരീക്ഷയുടെ ഫലങ്ങൾ ഇന്ന്, പരിശോധിക്കേണ്ട വിധം..

നാഷണൽ ടെസ്റ്റിങ്ങ് അതോറിറ്റി ഡിസംബറിൽ നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ഫലങ്ങൾ ഇന്ന് പുറത്തുവിട്ടേക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് ഫലങ്ങൾ പരിശോധിക്കാവുന്നതാണ്. 2023 ഡിസംബർ 6 മുതൽ  19 വരെയാണ് പരീക്ഷ നടന്നത്. 9 45,918 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി. രാജ്യത്തെ 292 നഗരങ്ങളിലായി 83 വിഷയങ്ങളിലാണ് പരീക്ഷ നടത്തിയത്.

ഫലം പരിശോധിക്കാൻ

ചുവടെ നൽകിയിരിക്കുന്ന വിവിധ ഘട്ടങ്ങൾ പാലിച്ച് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയുടെ ഫലം പരിശോധിക്കാം. പരീക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്ന് ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് യോഗ്യത നേടുന്നതിന് അപേക്ഷകർ രണ്ട് പേപ്പറുകളിലും ഹാജരാകണം. പരീക്ഷയിൽ ജനറൽ വിഭാഗത്തിന് മൊത്തം 40 ശതമാനവും മറ്റ് വിഭാഗത്തിന് 35 ശതമാനവുമാണ് മാർക്ക് നേടേണ്ടത്.

UGC NET ഫലം 2023 പരിശോധിക്കാൻ ഉപയോഗപ്രദമായ വെബ്‌സൈറ്റുകൾ
ntaresults.nic.in
ugcnet.nta.ac.in

പരിശോധിക്കേണ്ട വിധം

ഘട്ടം 1: ഫലം പരിശോധിക്കാൻ, എല്ലാ ഉദ്യോഗാർത്ഥികളും ആദ്യം ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in ലോഗിൻ ചെയ്യുക
ഘട്ടം 2: ഇതിനുശേഷം, ഉദ്യോഗാർത്ഥികൾ ഹോംപേജിൽ നൽകിയിരിക്കുന്ന UGC NET പരീക്ഷ റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷ നമ്പർ, ജനനത്തീയതി സെക്യരിറ്റി പിൻ എന്നിവ നൽകുക.
ഘട്ടം 4: ഇതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ഉദ്യോഗാർത്ഥികൾക്ക് UGC NET 2023 ഡിസംബർ റിസൾട്ടും സ്‌കോർ കാർഡും ഡൗൺലോഡ് ചെയ്യാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News