UGC NET June 2024: ക്രമക്കേട് കണ്ടെത്തി, യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷിക്കും

പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന വിവരം നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് വിഭാഗം അറിയിച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jun 20, 2024, 06:27 AM IST
  • എൻടിഎ നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെ തുടർന്നാണ് നടപടി.
  • സംഭവത്തിൽ സിബിഐ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
UGC NET June 2024: ക്രമക്കേട് കണ്ടെത്തി, യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷിക്കും

ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്രം. പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്. എൻടിഎ നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെ തുടർന്നാണ് നടപടി. സംഭവത്തിൽ സിബിഐ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 11 ലക്ഷത്തിലധികം പേരാണ് ജൂൺ 18ന് നടന്ന പരീക്ഷ എഴുതിയത്. പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന വിവരം നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് വിഭാഗം അറിയിച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്.

ഇത്തവണ മുതൽ ‘നെറ്റ്’ യോഗ്യത പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷ ഏറെ പ്രാധാന്യമുള്ളതായിരുന്നു. 2018 മുതൽ ഓൺലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈൻ ആക്കിയിരുന്നു. റദ്ദാക്കിയ പരീക്ഷ പിന്നീട് നടത്തുമെന്നാണ് അറിയിപ്പ്. 

Also Read: Kallakurichi Spurious Liquor Tragedy: തമിഴ്നാട് വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 2 പേർ അറസ്റ്റിൽ, എസ്പിക്ക് സസ്പെൻഷൻ

 

അതേസമയം നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യുവാക്കളുടെ ഭാവി തകർക്കുകയാണെന്നും വീഴ്ചകൾക്ക് സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News