നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ച് എറിഞ്ഞ രണ്ട് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സസ്പന്‍ഷന്‍

നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ച് എറിഞ്ഞ രണ്ട് എംബിബിഎസ് വിദ്യാര്‍ഥികളെ കോളജില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ പോലീസിന് മുന്‍പില്‍ കിഴടങ്ങിയതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍.

Last Updated : Jul 7, 2016, 09:28 AM IST
നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ച് എറിഞ്ഞ രണ്ട് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സസ്പന്‍ഷന്‍

ചെന്നൈ: നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ച് എറിഞ്ഞ രണ്ട് എംബിബിഎസ് വിദ്യാര്‍ഥികളെ കോളജില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ പോലീസിന് മുന്‍പില്‍ കിഴടങ്ങിയതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍.

ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍കോളജ് വിദ്യാര്‍ഥികളായ ഗൗതം സുദര്‍ശന്‍ ആഷിഷ് പാല്‍ എന്നിവരാണ് മിണ്ടാപ്രാണിയോട് ഈ കൊടും ക്രൂരത ചെയ്തത്. ഗൗതം സുദര്‍ശനാണ് നായയെ കെട്ടിടത്തിനു മുകളില്‍നിന്നും താഴേക്ക് വലിച്ചെറിഞ്ഞത്. ആഷിഷ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് നേരമ്പോക്കിന് വേണ്ടിയാണ് കൊടുംക്രൂരത ചെയ്തത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് ജാമ്യത്തില്‍വിട്ടു. മൃഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നായയുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Trending News