ലക്നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ട്രെയിൻ പാളം തെറ്റി. നിരവധി പേർക്കു പരുക്കേറ്റു. പുരി–ഹരിദ്വാർ–കലിംഗ ഉത്കൽ എക്സ്പ്രസിന്‍റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്.
ന്യൂഡൽഹിയിൽനിന്ന് 100 കിലോമീറ്റർ അകലെ ഖൗട്ടാലിയിലാണ് അപകടമുണ്ടായത്. പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ഇന്നു വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ടീം രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. കൂടുതൽവിവരങ്ങൾ ലഭ്യമായിട്ടില്ല.