കമല്‍ ഹാസന്‍റെ നെഞ്ചോട് ചേര്‍ന്ന് കുഞ്ഞാവ!

‘മക്കള്‍ നീതി മയ്യം’ എന്നാണ് കമലിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് കമല്‍.

Last Updated : Nov 14, 2018, 04:44 PM IST
കമല്‍ ഹാസന്‍റെ നെഞ്ചോട് ചേര്‍ന്ന് കുഞ്ഞാവ!

മല്‍ ഹാസനെ മുറുകെ പിടിച്ച് നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞാവയുടെ വീഡിയോ വൈറലാകുന്നു.  

തന്‍റെ രാഷ്ട്രീയപ്രവേശനം അറിയിച്ചു കൊണ്ട് ധര്‍മ്മപുരി ജില്ലയിലെ നല്ലംപള്ളിയില്‍ നടത്തിയ പരിപാടിയ്ക്കിടെയാണ് സംഭവം. 

കാറിന്‍റെ മുകള്‍ വശത്ത് നിന്നു കൊണ്ട് എല്ലാവരെയും അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹത്തിന്‍റെ നേരെ ജനക്കൂട്ടത്തില്‍ നിന്നൊരാള്‍ കുഞ്ഞിനെ നീട്ടുകയായിരുന്നു. 

രണ്ടു കൈകള്‍ കൊണ്ട് കുഞ്ഞിനെ മാറോട് ചേര്‍ത്ത ശേഷം തിരികെ കൊടുക്കാന്‍ തുടങ്ങുമ്പോള്‍ തിരികെ പോകാന്‍ മടി കാണിച്ച് പിന്നെയും ചേര്‍ന്ന് കിടക്കുകയാണ് കുഞ്ഞ്. 

‘മക്കള്‍ നീതി മയ്യം’ എന്നാണ് കമലിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് കമല്‍.
 

Trending News