രണ്ടു വീഡിയോകളുടെ കഥ: കോണ്‍ഗ്രസിന്‍റെ വായടപ്പിച്ച് Zee News

Zee news  ഈ വീഡിയോ തങ്ങളുടെ വാര്‍ത്താ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുകയും, ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെയും സിദ്ദുവിന്‍റെയും നിലപാടിനെ ചോദ്യംചെയ്യുകയും ചെയ്തു. മറ്റു ചാനലുകള്‍ ഈ വീഡിയോ പ്രദര്‍ശിപ്പിച്ചോ ഇല്ലയോ എന്നത് Zee news  കാര്യമാക്കുന്നില്ല.

Last Updated : Dec 6, 2018, 06:30 PM IST
രണ്ടു വീഡിയോകളുടെ കഥ: കോണ്‍ഗ്രസിന്‍റെ വായടപ്പിച്ച് Zee News

ഡല്‍ഹി: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അല്‍വറില്‍ നടന്ന റാലിയില്‍ കോൺഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ദു പ്രസംഗിക്കുന്ന അവസരത്തില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങൾ അണികള്‍ മുഴക്കുകയുണ്ടായി. 

Zee news  ഈ വീഡിയോ തങ്ങളുടെ വാര്‍ത്താ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുകയും, ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെയും സിദ്ദുവിന്‍റെയും നിലപാടിനെ ചോദ്യംചെയ്യുകയും ചെയ്തു. മറ്റു ചാനലുകള്‍ ഈ വീഡിയോ പ്രദര്‍ശിപ്പിച്ചോ ഇല്ലയോ എന്നത് Zee news  കാര്യമാക്കുന്നില്ല.

 

ഈ വിഷയത്തില്‍ കോൺഗ്രസ് നേതാക്കൾ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും Zee News കൃത്രിമ വീഡിയോ പ്രദര്‍ശിപ്പിച്ചതായി ആരോപിക്കുകയും ചെയ്തു. അതുകൂടാതെ, Zee  ന്യൂസിനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്ന് സിദ്ദു ഭീഷണിപ്പെടുത്തുകയും ചെയ്തു. 

കാര്യങ്ങള്‍ അവിടെയും തീര്‍ന്നില്ല, കോണ്‍ഗ്രസ് അനുഭാവികളായ ഒരു പറ്റം ആളുകള്‍ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ Zee  ന്യൂസിനെതിരെ പ്രചാരണം ആരംഭിച്ചു. ഏതാനും മാധ്യമ പ്രവർത്തകരും പത്രപ്രവർത്തകരും ഇതിന് പിന്തുണ നൽകിയിരുന്നു. 

Zee News വീഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ, പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യ ഭാഗം ഒഴിവാക്കി 
എഡിറ്റുചെയ്ത വീഡിയോകൾ കോൺഗ്രസ് നേതാക്കൾ ട്വീറ്റ് ചെയ്യുകയും ചെയ്തു.

സിദ്ദുവിന്‍റെ അല്‍വറിലെ റാലിയിൽ പങ്കെടുത്ത സാധാരണക്കാരെയും മാധ്യമപ്രവർത്തകരെയും Zee News  സംഘം ബന്ധപ്പെട്ടു. അതിലൂടെ, വിവിധ മാധ്യമ പ്രവര്‍ത്തകര്‍ റെക്കോർഡ് ചെയ്ത ഏഴ് വ്യത്യസ്ത വീഡിയോകൾ സ്വന്തമാക്കി. കൂടാതെ, ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ "പാക്കിസ്ഥാൻ സിന്ദാബാദ്" എന്ന മുദ്രാവാക്യങ്ങളുള്ള വീഡിയോ പ്രദര്‍ശിപ്പിക്കാനും തയ്യാറായി. 

ഈ വിഷയവുമായി ബന്ധപ്പെട്ട് സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി കോൺഗ്രസ് നേതാവ് രൺദീപ് സുർജേവലയുമായി ട്വിറ്ററിലൂടെ ബന്ധപ്പെടുകയുണ്ടായി. Zee News  റാലിയുടെ വ്യാജ വീഡിയോ പ്രദർശിപ്പിച്ചതായും "സത് ശ്രീ അകാല്‍" എന്ന മുദ്രാവാക്യമാണ് റാലിയില്‍ മുഴങ്ങിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്‍റെ അഭിപ്രായത്തെ സാധൂകരിക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സുധീർ ചൗധരി സുർജേവാലയുടെ ആരോപണത്തെ എതിര്‍ക്കുകയും കൃത്രിമ വീഡിയോയാണ് കോണ്‍ഗ്രസ്‌ നേതാവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതെന്ന് സ്ഥാപിക്കുകയും ചെയ്തു.

 

ഇതാദ്യമായല്ല Zee News ഇത്തരത്തില്‍ ശരിയായ വീഡിയോ / വാര്‍ത്തകള്‍ പ്രദര്‍ശിപ്പിച്ചതുമൂലം ഒറ്റപ്പെടുന്നത്. 2016 ല്‍ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ (ജെ.എൻ.യു.യു) ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുമ്പോഴും സമാനമായ ഒരു പ്രചരണം നടന്നിരുന്നു. ആരംഭിച്ചു. ജെഎൻയുവിലെ സംഭവുമായി ബന്ധപ്പെട്ട വാർത്തകൾ വാർത്ത പ്രചരിപ്പിച്ചതിനെത്തുടർന്ന് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നു. എന്നിരുന്നാലും, ഫോറൻസിക് പരിശോധനകളിൽ Zee News  പ്രദര്‍ശിപ്പിച്ച വീഡിയോകൾ യഥാർഥമാണെന്ന് കണ്ടെത്തിയിരുന്നു.

 

Trending News