ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് ചെയ്ത നടപടി അസാധുവാക്കി പാക്കിസ്ഥാന്‍ സുപ്രീംകോടതി. ഇമ്രാനെ ഉടന്‍ മോചിപ്പിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമായിരുന്നും കോടതി ഉത്തരവില്‍ പറയുന്നു. കോടതിയുടെ ഉള്ളില്‍ നിന്നും ആരെയും അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞു.ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍നിന്നാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. അതേസമയം മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ അനുയായികളെ നിയന്ത്രിക്കണമെന്ന് ഇമ്രാനോട് കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബാന്‍ഡിയലാണ് ഉത്തരവിട്ടത്. ജസ്റ്റിസുമാരായ മുഹമ്മദ് അലി മഹസര്‍, അതര്‍ മിനല്ലാഹ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റു അംഗങ്ങള്‍ പ്രധാനമന്ത്രിയായിരിക്കെ,ഇമ്രാന്റെ ഭാര്യയുടെയും സുഹൃത്തിന്റെയും പേരിലുള്ള അല്‍ ഖാദിര്‍ ട്രസ്റ്റും റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി നടന്ന ഭൂമി ഇടപാടില്‍ അഴിമതി ആരോപിച്ചായിരുന്നു അറസ്റ്റ്. മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ അധ്യക്ഷനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...