വടക്കന്‍ കശ്മീരിലെ ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

വടക്കന്‍ കശ്മീരിലെ ബന്ദിപ്പോരയില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുയാണ്. കൂടുതല്‍ ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് സൂചന. അതിര്‍ത്തി ഗ്രാമത്തില്‍ ഭീകര സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം ഇവിടെ എത്തിയത്. അഞ്ച് ഭീകരരര്‍ നുഴഞ്ഞു കയറിയതായാണ് വിവരം.

Last Updated : Sep 22, 2016, 01:38 PM IST
വടക്കന്‍ കശ്മീരിലെ ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോരയില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുയാണ്. കൂടുതല്‍ ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് സൂചന. അതിര്‍ത്തി ഗ്രാമത്തില്‍ ഭീകര സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം ഇവിടെ എത്തിയത്. അഞ്ച് ഭീകരരര്‍ നുഴഞ്ഞു കയറിയതായാണ് വിവരം.

കഴിഞ്ഞദിവസം, ഉറിയില്‍ സൈനിക പോസ്റ്റിനുനേര്‍ക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചിലില്‍ പത്തു ഭീകരരെയും വധിച്ചിരുന്നു.

Trending News