M K Stalin: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ തോറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തു; പരീക്ഷ ഒഴിവാക്കണമെന്നാവര്‍ത്തിച്ച് സ്റ്റാലിന്‍

അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വൻ കണ്ടെത്തലുകൾ. പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 16, 2024, 05:53 PM IST
  • മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ശക്തമായ ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
  • വിദ്യാര്‍ത്ഥി വിരുദ്ധമാണ് നീറ്റ് പരീക്ഷയെന്നും ഗുജറാത്ത് പൊലീസ് നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ കേസെടുത്തുവെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.
M K Stalin: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ തോറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തു; പരീക്ഷ ഒഴിവാക്കണമെന്നാവര്‍ത്തിച്ച് സ്റ്റാലിന്‍

ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ശക്തമായ ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇത്തവണ പരീക്ഷയിൽ വ്യാപക ക്രമക്കേടുകളും അഴിമതിയുമാണ് നടന്നത്. നീറ്റ് പരീക്ഷയിൽ തോറ്റ കാരണത്താൽ നിരവധി വിദ്യാർത്ഥികൾ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തുവെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി വിരുദ്ധമാണ് നീറ്റ് പരീക്ഷയെന്നും ഗുജറാത്ത് പൊലീസ് നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ കേസെടുത്തുവെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വൻ കണ്ടെത്തലുകൾ. പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിക്കിട്ടാൻ 30-32 ലക്ഷം രൂപ വരെ ലഭിച്ചെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികളുമായി ബന്ധപ്പെട്ടെന്ന നിഗമനത്തിൽ ഒൻപത് വിദ്യാര്‍ത്ഥികളോട് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാറ്റ്നയിൽ അന്വേഷണ സംഘത്തിൻ്റെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News