Republic Day 2023: സൈനിക ശക്തിയുടെയും നാരി ശക്തിയുടെയും സമന്വയം, റിപ്പബ്ലിക് ദിന പരേഡിന് സമാപനം

Republic Day 2023:  ഇന്ത്യയുടെ അഭിമാനവും പ്രതാപവും പാരമ്പര്യവും ലോകത്തെ വിളിച്ചറിയിയ്ക്കുന്ന ഒന്നായിരുന്നു ഇന്ന്  നടന്ന പരേഡ്  

Written by - Zee Malayalam News Desk | Last Updated : Jan 26, 2023, 01:41 PM IST
  • ഇന്ത്യയുടെ അഭിമാനവും പ്രതാപവും പാരമ്പര്യവും ലോകത്തെ വിളിച്ചറിയിയ്ക്കുന്ന ഒന്നായിരുന്നു ഇന്ന് നടന്ന പരേഡ്
Republic Day 2023: സൈനിക ശക്തിയുടെയും നാരി ശക്തിയുടെയും സമന്വയം, റിപ്പബ്ലിക് ദിന പരേഡിന് സമാപനം

Republic Day 2023: രാജ്യം ഇന്ന് 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്‍റെ സൈനിക വൈഭവവും  സാംസ്കാരിക വൈവിധ്യവും വിളിച്ചോതി  തലസ്ഥാനത്തെ കര്‍ത്തവ്യ പഥില്‍ നടന്ന പധാന  പരിപാടിയായ  റിപ്പബ്ലിക് ദിന പരേഡ് സമാപിച്ചു.

ഇന്ത്യയുടെ അഭിമാനവും പ്രതാപവും പാരമ്പര്യവും ലോകത്തെ വിളിച്ചറിയിയ്ക്കുന്ന ഒന്നായിരുന്നു ഇന്ന്  നടന്ന പരേഡ് എന്ന് പറയാം. രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയര്‍ത്തിയതോടെ പരേഡിന്  തുടക്കമായി. ഈജിപ്ഷ്യൻ പ്രസിഡന്‍റ്  അബ്ദുൽ ഫത്താഹ് എൽ സിസിയായിരുന്നു ഇത്തവണത്തെ  മുഖ്യാതിഥി. 

Also Read:  Republic Day 2023:  റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് കര്‍ത്തവ്യ പഥില്‍ വര്‍ണ്ണാഭമായ തുടക്കം

ആചാരപ്രകാരം ദേശീയ പതാക ഉയർത്തി, ദേശീയ ഗാനം ആലപിച്ച്, 21 ഗണ്‍ സല്യൂട്ടോടെ  മണിക്കൂറുകള്‍ നീളുന്ന പരേഡിന് തുടക്കമായി.  74-ാമത് റിപ്പബ്ലിക് ദിനത്തിൽ സൈനിക സംഘങ്ങളും മറ്റ് ഉദ്യോഗസ്ഥരും കർത്തവ്യ പാതയിൽ മാർച്ച് നടത്തിയപ്പോൾ ദേശീയ തലസ്ഥാനം അച്ചടക്കത്തിന്‍റെയും ധീരതയുടെയും ഗംഭീരമായ അവതരണത്തിന് സാക്ഷ്യം വഹിച്ചു.

Also Read:  അരി, ഗോതമ്പ്, ആട്ട- നിത്യോപയോഗ സാധനങ്ങളുടെ വില റെക്കോർഡിൽ ; 30 ലക്ഷം ടൺ ഗോതമ്പ് വിപണിയിൽ ഇറക്കാൻ സർക്കാർ

റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമായി  വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 17 എണ്ണവും വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമായി 23 ടാബ്ലോകള്‍ കര്‍ത്തവ്യ പഥില്‍ ഒന്നിന് പിറകെ ഒന്നായി അണിനിരന്നപ്പോള്‍  ഇന്ത്യയുടെ മറ്റൊരു പതിപ്പാണ്‌ വീഥികളില്‍ കാണപ്പെട്ടത്. അതുകൂടാതെ,  പരേഡില്‍ അണിനിരന്ന 500 ഓളം കലാകാരന്മാര്‍ ഇന്ത്യയിലുടനീളമുള്ള സംസ്‌കാരങ്ങളുടെ സമൃദ്ധി പ്രദര്‍ശിപ്പിക്കുകയും തങ്ങളുടെ പാട്ടും നൃത്തവും കൊണ്ട് കാണികളെ ആനന്ദിപ്പിക്കുകയും ചെയ്തു. 

സ്ത്രീ ശക്തി പ്രമേയമാക്കിക്കൊണ്ട്  സാംസ്‌കാരിക മന്ത്രാലയത്തിന്‍റെ ടാബ്ലോ എത്തിയപ്പോള്‍ ശക്തി രൂപേണ സംസ്‌ഥിതാ' എന്ന വിഷയത്തിൽ കലാരൂപങ്ങളിലൂടെയും നൃത്തരൂപങ്ങളിലൂടെയും  വസന്ത പഞ്ചമിയും ആഘോഷിച്ചു. 

326 സ്ത്രീകളും 153 പുരുഷ കലാകാരന്മാരും ചേർന്ന് അവതരിപ്പിച്ച 'നാരി ശക്തി' എന്ന നൃത്തം കാണികളുടെ കൈയടി നേടി. കേരളം അവതരിപ്പിച്ച ടാബ്ലോ പരേഡില്‍ പ്രത്യേക ശ്രദ്ധ നേടി.  സ്ത്രീ ശാക്തീകരണം പ്രമേയമാക്കി അവതരിപ്പിച്ച ടാബ്ലോ ഏറെ ശ്രദ്ധേയമായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

  

 

 

Trending News