മറക്കരുത്: കോവിഡ് വാക്സിന് ആപ്പിൽ രജിസ്റ്റർ ചെയ്യണം

ആപ്പിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി വരികയാണ്. കൊവിഡ് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് എന്നതിന്റെ ചുരുക്കമാണ് കൊവിന്‍ എന്ന ആപ്പ്

Written by - Zee Malayalam News Desk | Last Updated : Jan 5, 2021, 08:23 PM IST
  • ആരോ​ഗ്യ പ്രവർത്തകരുടെ വിവരങ്ങളാണ് ആപ്പിൽ അപ്ഡേറ്റ് ചെയ്തിട്ടുള്ളത്
  • ആപ്പിന്റെ ഉപയോ​ഗം സാങ്കേതിക വിവരങ്ങൾ എന്നിവ ഇത് വരെയും കേന്ദ്ര ഐ.ടി മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല
  • Android ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളിൽ പ്രവർത്തിക്കുന്ന ആപ്പിയിരിക്കും ഇതെന്നാണ് പ്രാഥമിക വിവരം.
മറക്കരുത്: കോവിഡ് വാക്സിന് ആപ്പിൽ രജിസ്റ്റർ ചെയ്യണം

ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകൾക്ക് അ​ം​ഗീകാരം നൽകിയതിന് പിന്നാലെ  ഉപയോ​ഗം എങ്ങിനെ ആവണമെന്നും നടപടികൾ എങ്ങിനെ ആവുമെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. വാക്സിനായി Cowin എന്ന പ്രത്യേക ആപ്പ് പുറത്തിറക്കും. ഇതിൽ രജിസ്റ്റർ ചെയ്താലെ വാക്സിനേഷന്റെ നടപടിക്രമങ്ങൾ നടത്താനാവു. ആപ്പിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി വരികയാണ്. കൊവിഡ് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് എന്നതിന്റെ ചുരുക്കമാണ് കൊവിന്‍ എന്ന ആപ്പ്. വാക്സിനേഷൻ ആദ്യം നടത്തുന്ന ആരോ​ഗ്യ പ്രവർത്തകരുടെ വിവരങ്ങളാണ് ആപ്പിൽ അപ്ഡേറ്റ് ചെയ്തിട്ടുള്ളത് ഇത് തന്നെ ഏതാണ് 75 ലക്ഷത്തിനും മേലെയാണ്. ആപ്പിന്റെ ഉപയോ​ഗം സാങ്കേതിക വിവരങ്ങൾ എന്നിവ ഇത് വരെയും കേന്ദ്ര ഐ.ടി മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല Android ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളിൽ പ്രവർത്തിക്കുന്ന ആപ്പിയിരിക്കും ഇതെന്നാണ് പ്രാഥമിക വിവരം.

ALSO READ:രാജ്യം കോവിഡ് മുക്തിയിലേക്ക്, Vaccine അനുമതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സീറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് കേന്ദ്രം അടിയന്തരമായി അനുമതി നൽകിയത്.  ആദ്യത്തെ എട്ടുമാസം മുൻനിര കോവിഡ് പോരാളികൾക്കായിരിക്കും വാക്സിൻ നൽകുക ആരോ​ഗ്യ പ്രവർത്തകരടക്കം ഉള്ളവരായിരിക്കും ഇതിൽ ഉൾപ്പെടുന്നത്. കോ​വി​ഷീ​ൽ​ഡി​ൻറെ(Covishield)  അ​ഞ്ച് കോ​ടി ഡോ​സു​ക​ൾ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടു​ണ്ട്.

ALSO READ:വിമാനങ്ങൾ സജ്ജം:Indian Airforce പറന്നെത്തും വാക്സിനുമായി

സമ്പൂർണ്ണ തദ്ദേശീയ വാക്‌സിനാണ് കോവാസിൻ കോവാക്സിൻ (Covaxin)പൂർണ്ണമായും തദ്ദേശീയമാണ്.  ഭാരത് ബയോടെക് ആണ് ഈ വാക്സിൻ രൂപീകരിച്ചത്.  ഈ വാക്സിൻ ഹൈദരാബാദ് ലാബിൽ തയ്യാറാക്കിയിട്ടുണ്ട്. അതേസമയം കോവിഷീൽഡ് ഓക്സ്ഫോർഡ്-അസ്ട്രാജെനെക്കെയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് (Serum Institute) ഇന്ത്യയിൽ നിർമ്മിക്കുന്നത്.

കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP



android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy

Trending News