Gujarat: ശരീരത്തില്‍ സ്ത്രീയുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചാല്‍, അത് ഭര്‍ത്താവാണെങ്കില്‍പ്പോലും, ബലാത്സംഗത്തിന്‍റെ പരിധിയില്‍പ്പെടുമെന്ന് നിര്‍ണ്ണായക വിധി പുറപ്പെടുവിച്ച് ഗുജറാത്ത് ഹൈക്കോടതി.
പ്രതി ഭര്‍ത്താവാണെങ്കിലും വൈവാഹിക ബലാത്സംഗം കുറ്റകരമാണെന്നും എല്ലാ വിദേശരാജ്യങ്ങളിലുമുള്ള സമീപനം ഇന്ത്യയിലും ബാധകമാണെന്നും ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു
Also Read: Horoscope Today December 19: ഈ രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത് വന്‍ നേട്ടം!! ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?
രാജ്‌കോട്ടില്‍ നിന്നുള്ള ഒരു യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആണ് കോടതിയുടെ ഈ വിമര്‍ശനം. തന്‍റെ ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭര്‍ത്താവ് ക്യാമറയില്‍ പകര്‍ത്തി ബന്ധുക്കളുമായി പങ്കുവച്ച പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഭര്‍തൃ വീട്ടുകാര്‍ തന്‍റെ സ്വകര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മുറിയില്‍ CCTV ക്യാമറ സ്ഥാപിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സാമ്പത്തിക നേട്ടമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും യുവതി പറയുന്നു.
Also Read: Ram Temple Inauguration: അദ്വാനിയ്ക്കും മുരളി മനോഹർ ജോഷിയ്ക്കും രാം ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ ‘ഉപദേശം’...!!
തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഭര്‍ത്താവ് അവ കുടുംബ വാട്‌സാപ് ഗ്രൂപ്പുകളിലും അശ്ലീല വെബ്‌സൈറ്റുകളിലും പ്രചരിപ്പിച്ചതായി യുവതി ആരോപിച്ചു. ഇതിന്മേലാണ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ ഭര്‍ത്താവാണെങ്കിലും അയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിയമങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന പുരുഷന്‍ സ്വന്തം ഭര്‍ത്താവാണെങ്കില്‍ പോലും പ്രതിയെന്ന നിലയില്‍ വരുമെന്ന് ജസ്റ്റിസ് ജോഷി വ്യക്തമാക്കി.
സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറുന്ന പുരുഷന്മാര്‍ സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ് ഇല്ലാതാക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിള്‍ സ്ത്രീ നേരിടുന്ന ഇത്തരം അതിക്രമങ്ങള്‍ പലപ്പോഴും സമൂഹം കാണാതെ പോകുന്നു. ഈ നിശബ്ദത തകര്‍ക്കപ്പെടണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ചെറുക്കുന്നതിനും സ്ത്രീകളെക്കാള്‍ കൂടുതല്‍ കടമയും പങ്കും പുരുഷന്മാര്‍ക്കുണ്ടെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.
ഒരു മനുഷ്യൻ മനുഷ്യനാണ്, ഒരു പ്രവൃത്തി പ്രവൃത്തിയാണ്, ബലാത്സംഗം ബലാത്സംഗമാണ്, അത് ഒരു പുരുഷൻ ചെയ്താലും, 'ഭർത്താവ്' 'ഭാര്യ'യുടെ നേര്‍ക്ക് ചെയ്താലും, ഭർത്താവ് ചെയ്താലും ബലാത്സംഗം ബലാത്സംഗം തന്നെ, കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.