ഉജ്ജൈൻ :അയോദ്ധ്യയിൽ രാമ ക്ഷേത്രം നിർമിക്കുന്നത് രാജ്യത്തിൻറെ താൽപര്യം പ്രകാരമായിരിക്കുമെന്ന് ആർ .എസ് .എസ് തലവൻ മോഹൻ ഭഗവത്.മധ്യപ്രദേശിലെ ഉജ്ജൈനിൽ ഹിന്ദു സന്യാസികളുമായി കൂടി കാഴ്ച്ച നടത്തിയ ശേഷമാണ് ഭഗവത് രാമക്ഷേത്ര നിർമാണത്തെ പറ്റി അഭിപ്രായ പ്രകടനം നടത്തിയത്.
ബാബറി മസ്ജിദ് നിന്നയിടത്ത് തന്നെ രാമ ക്ഷേത്രം നിർമിക്കണമെന്ന അഭിപ്രായത്തിൽ ആർ.എസ് .എസ് ഉറച്ച് നിൽക്കുന്നുവെന്ന് സന്യാസികളുമായുള്ള കൂടി കാഴ്ച്ചയിൽ അദ്ദേഹം ഉറപ്പ് നൽകി.രാമ ക്ഷേത്ര നിർമാണവുമായി ബന്ധപെട്ട് ഇത് വരെ നടന്നിട്ടുള്ള പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.
ഉജ്ജൈനിലെ നിന്വാരയിൽ നടക്കുന്ന "വിചാർ മഹാകുംഭ്"എന്ന പരിപാടിയിൽ സംബന്ധിക്കാൻ എത്തിയതാണ് അദ്ദേഹം.ഏപ്രിൽ 22 ന് തുടങ്ങിയ സിംഹസ്ഥ കുംഭ മേളയോട് അനുബന്ധിച്ച് നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയുടെ ഉത്ഘാടനം ഇന്നലെ നിർവഹിച്ചു.ഈ വര്‍ഷം നവംബര്‍ 9 ന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് കുംഭമേളക്കിടെ നടന്ന കൂടിയാലോച്ചനക്ക് ശേഷം ഒരു കൂട്ടം സന്യാസിമാര്‍ കഴിഞ്ഞയാഴ്ച്ച ഉജ്ജൈനിൽ പ്രഖ്യാപിച്ചിരുന്നു.