Rahul Gandhi Message: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വീഡിയോ സന്ദേശവുമായി രാഹുല്‍ ഗാന്ധി

Rahul Gandhi Message: 1:07 ദൈഘ്യമുള്ള ചെറിയ സന്ദേശത്തില്‍ ഈ  തിരഞ്ഞെടുപ്പ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണെന്നും എല്ലാവരും  ജനാധിപത്യ കടമ നിറവേറ്റണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2024, 07:29 PM IST
  • തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുന്നത്.
Rahul Gandhi Message: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വീഡിയോ സന്ദേശവുമായി രാഹുല്‍ ഗാന്ധി

Rahul Gandhi Message: 7 ഘട്ടങ്ങളിലായി നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നാളെ ഏപ്രില്‍ 26 ന് നടക്കാനിരിക്കേ കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു.  1:07 ദൈഘ്യമുള്ള ചെറിയ സന്ദേശത്തില്‍ ഈ  തിരഞ്ഞെടുപ്പ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണെന്നും എല്ലാവരും  ജനാധിപത്യ കടമ നിറവേറ്റണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു. 

" ഈ തിരഞ്ഞെടുപ്പ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്, ഒരു വശത്ത്  ബിജെപിയും ആര്‍എസ്എസ്സും ജനാധിപത്യത്തെയും ഭരണഘടനയേയും തകര്‍ക്കാന്‍ ശ്രമിക്കുന്നു, മറുവശത്ത്  കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യ സഖ്യവും ജനാധിപത്യത്തെ സംരക്ഷിക്കുന്നു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 4000 കിലോമീറ്റര്‍ നീണ്ട പദയാത്ര, മണിപ്പൂര്‍  മുതല്‍ മഹാരാഷ്ട്ര വരെ നടത്തിയ യാത്രയില്‍ നിങ്ങളുമായി സംവദിച്ചാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രതിക തയ്യാറാക്കിയത്. ഇത് നിങ്ങളുടെ മാനിഫെസ്റ്റോ ആണ്, നിങ്ങളുടെ ശബ്ദമാണ്. ഇതില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി 5 ഗ്യാരന്‍റികള്‍ നല്‍കുന്നു. നരേന്ദ്ര മോദി ജി 20-25  ആളുകളെ കോടിപതികളാക്കിയപ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി കോടിക്കണക്കിന് യുവാക്കളെയും സ്ത്രീകളേയും ലക്ഷാധിപതികളാക്കുകയാണ്‌, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ആനുകൂല്യങ്ങളുമായി രാജ്യത്തെ മാറ്റത്തിന്‍റെ അലകളാണ് ഈ പ്രകടന പത്രിക, കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ പിന്തുണയ്ക്കു, ഭരണഘടനയെ സംരക്ഷിക്കൂ, കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തൂ....." രാഹുല്‍ ഗാന്ധി തന്‍റെ സന്ദേശത്തില്‍ പറയുന്നു. 

 

ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലേക്കും കർണാടകയിലേക്കും എല്ലാ കണ്ണുകളും ഉറ്റുനോക്കുന്ന ഘട്ടവും കൂടിയാണ് ഇത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News