സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മലയാളി യുവതി പൂനെയില്‍ മരിച്ച നിലയില്‍

 പുണെ ഇന്‍ഫോസിസ് ഓഫിസിനുള്ളില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ കെ. രസീല രാജുവാണ് (25) മരിച്ചത്. കമ്പ്യൂട്ടറിന്‍റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം.

Last Updated : Jan 30, 2017, 12:39 PM IST
സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മലയാളി യുവതി പൂനെയില്‍ മരിച്ച നിലയില്‍

പുനെ:  പുണെ ഇന്‍ഫോസിസ് ഓഫിസിനുള്ളില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ കെ. രസീല രാജുവാണ് (25) മരിച്ചത്. കമ്പ്യൂട്ടറിന്‍റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം.

പുനെ ഹിങ്ഗേവാദിയിലെ രാജീവ് ഗാന്ധി ഇൻഫോടെക് പാർക്കില്‍ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. എട്ടു മണിക്കാണ് വിവരം പൊലീസ് അറിഞ്ഞത്. കമ്പനിയുടെ കെട്ടിടത്തിന്‍റെ ഒമ്പതാംനിലയില്‍ യുവതി ജോലിചെയ്യുന്ന സ്ഥലത്തിന് തൊട്ടടുത്താണ് മൃതദേഹം കണ്ടെത്തിയത്.

ഉച്ചക്ക് രണ്ടു മുതല്‍  രാത്രി 11 മണി വരെയാണ് രസീലയുടെ ഡ്യൂട്ടി. ബെംഗളൂരുവിലുള്ള മറ്റ് സഹപ്രവർത്തകരുമായി ഓൺലൈൻവഴി ബന്ധപ്പെട്ടാണ് രസീല ജോലി ചെയ്തിരുന്നത്. പിന്നീട് മാനേജർ യുവതിയെ വിളിച്ചിട്ടു കിട്ടാതായപ്പോൾ സുരക്ഷാ ജീവനക്കാരനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇയാൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

രസീലയുടെ മരണത്തിൽ  ഇൻഫോസിസ് അനുശോചിച്ചു. രസീലയുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നു. കേസ് അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തു തീര്‍ക്കാനാണ് യുവതി ഓഫിസിലെത്തിയതെന്ന്  ഇന്‍ഫോസിസ് അധികൃതര്‍ അറിയിച്ചു. 

സംഭവത്തിൽ ഓഫീസിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 26കാരനും അസം സ്വദേശിയുമായ ബാബൻ സക്യയാണ് അറസ്റ്റിലായത്.  മുംബൈ സി.എസ്.ടി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാട്ടിലേക്ക് ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു ഇയാള്‍.  

മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബാബൻ സക്യ പിടിയിലായത്.  സ്ഥലത്തെ സുരക്ഷാ കാമറകളിലെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അസിസ്റ്റന്റ് കമീഷണര്‍ വൈശാലി ജാദവ് അറിയിച്ചു. 

Trending News