PM Narendra Modi's birthday: കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ 70 കിലോ ലഡു വിതരണം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍!!

പ്രധാനമന്ത്രിയുടെ  നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷം ഒരു നാള്‍ മുന്‍പേ തമിഴ് നാട്ടില്‍ ആരംഭിച്ചിരുന്നു...

Last Updated : Sep 17, 2020, 06:59 AM IST
  • പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് കോയമ്പത്തൂരിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ 70 കിലോ ഗ്രാം ലഡുവാണ് ബിജെപി പ്രവര്‍ത്തകര്‍ വിതരണം ചെയ്തിരിക്കുന്നത്.
  • ക്ഷേത്രത്തിന് പുറത്ത് പ്രധാനമന്ത്രിയുടെ ചിത്രവും ഉള്‍പ്പെടുത്തി ലഡു പ്രദര്‍ശിപ്പിച്ചിരുന്നു.
  • ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
PM Narendra Modi's birthday: കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ 70 കിലോ ലഡു വിതരണം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍!!

ചെന്നൈ: പ്രധാനമന്ത്രിയുടെ  നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷം ഒരു നാള്‍ മുന്‍പേ തമിഴ് നാട്ടില്‍ ആരംഭിച്ചിരുന്നു...

പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് (PM Narendra Modi's birthday) കോയമ്പത്തൂരിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ 70 കിലോ ഗ്രാം ലഡുവാണ് ബിജെപി (BJP) പ്രവര്‍ത്തകര്‍ വിതരണം ചെയ്തിരിക്കുന്നത്.

ക്ഷേത്രത്തിന് പുറത്ത് പ്രധാനമന്ത്രി (PM Modi)യുടെ ചിത്രവും ഉള്‍പ്പെടുത്തി ലഡു പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു ശേഷം ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തിയവര്‍ക്ക് ഉള്‍പ്പെടെ ലഡു വിതരണം ചെയ്താണ് പ്രിയപ്പെട്ട നേതാവിനോടുള്ള സ്‌നേഹം ബിജെപി പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. 

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്‍റെ  ഭാഗമായി ഇത്തവണ പ്രത്യക പരിപാടികള്‍ ഒന്നും തന്നെയില്ല എങ്കിലും   രാജ്യമെമ്പാടുമുള്ള പാര്‍ട്ടി നേതാക്കള്‍ വിവിധ സാമൂഹിക സേവന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 

ജന്മാദിനാഘോഷത്തോടനുബന്ധിച്ച് നടപ്പാക്കേണ്ട പരിപാടികളെ സംബന്ധിച്ച് എല്ലാ സംസ്ഥാന യൂണിറ്റ് മേധാവികള്‍ക്കും ബിജെപി നേരത്തെ തന്നെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ 70-ാം പിറന്നാളായതിനാല്‍ 70ന് പ്രാധാന്യം നല്‍കിയുള്ള ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Also read: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 70-ാം പിറന്നാള്‍

രാജ്യമെമ്പാടും ഒരാഴ്ച നീളുന്ന ‘സേവാ സപ്താഹ്’  (Sewa Sapthah) പരിപാടികള്‍ക്ക് ബിജെപി മുന്‍പേ തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു. പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ വിതരണം, രക്തദാന ക്യാമ്പുകള്‍, നേത്ര പരിശോധന ക്യാമ്പുകള്‍ എന്നിവ സേവാ സപ്താഹിന്‍റെ  ഭാഗമായി വിവിധ മേഖലകളില്‍ നടന്നുവരികയാണ്.

 

Trending News