ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി തലവനും മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ബിബേക് ദിബ്രോയ് അന്തരിച്ചു. 69 വയസായിരുന്നു.
Also Read: കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് എക്കണോമിക്സില്‍ ചാന്‍സലറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം അടുത്തിടെയാണ് രാജിവെച്ചത്. സ്ഥാപനത്തിന്റെ വൈസ് ചാന്‍സലര്‍ അജിത്റാനഡെയെ ദിബ്രോയ് പിരിച്ചുവിട്ട നടപടി ബോംബെ ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തിലായിരുന്നു രാജിവെച്ചത്. മഹാഭാരതവും ഭഗവദ് ഗീതയും ഉള്‍പ്പെടെയുള്ള ക്ലാസിക്കല്‍ സംസ്കൃത ഗ്രന്ഥങ്ങള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Also Read: ചൊവ്വയുടെ രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും കരിയറിൽ പുരോഗതിയും സാമ്പത്തിക നേട്ടവും!
ഇന്ത്യൻ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രാഥമിക പങ്ക് ബിബേക് ദിബ്രോയ് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. മാക്രോ ഇക്കണോമിക്സ്, പബ്ലിക് ഫിനാൻസ് എന്നിവയിൽ വൈദഗ്ധ്യമുള്ള ദിബ്രോയ് സാമ്പത്തിക പരിഷ്കരണം, ഭരണം, റെയിൽവേ തുടങ്ങിയ വിഷയങ്ങളിൽ വ്യാപകമായി എഴുതിയിട്ടുമുണ്ട്.
Dr. Bibek Debroy Ji was a towering scholar, well-versed in diverse domains like economics, history, culture, politics, spirituality and more. Through his works, he left an indelible mark on India’s intellectual landscape. Beyond his contributions to public policy, he enjoyed… pic.twitter.com/E3DETgajLr
— Narendra Modi (@narendramodi) November 1, 2024
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.