APJ Abdul Kalam: കലാമിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നേരേന്ദ്ര മോദി

മുൻ പ്രസിഡന്റ് ഡോ എപിജെ അബ്ദുൾ കലാമിന്റെ (APJ Abdul Kalam) ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി (PM Modi).  

Written by - Zee Malayalam News Desk | Last Updated : Oct 15, 2021, 11:34 AM IST
  • കലാമിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി
  • അദ്ദേഹം ഇന്ത്യയിലെ ഓരോ പൗരനും എന്നും പ്രചോദനമായിരിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു
  • അബ്ദുൾ കലാമിനോടൊപ്പമുളള ചിത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്
APJ Abdul Kalam: കലാമിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നേരേന്ദ്ര മോദി

ന്യുഡൽഹി: മുൻ പ്രസിഡന്റ് ഡോ എപിജെ അബ്ദുൾ കലാമിന്റെ (APJ Abdul Kalam) ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി (PM Modi).

 

 

രാജ്യത്തെ ശക്തവും സമ്പന്നവും കഴിവുറ്റതുമാക്കാൻ വേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച വ്യക്തിയാണ് മിസൈൽ മാൻ എന്നറിയപ്പെടുന്ന രാജ്യത്തിന്റെ മുൻ രാഷ്‌ട്രപതിയെന്നാണ് പ്രധാനമന്ത്രി (PM Modi) ട്വിറ്ററിൽ കുറിച്ചത്.

Also Read: PM Modi On Nedumudi Venu's Demise: നെടുമുടി വേണുവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അദ്ദേഹം ഇന്ത്യയിലെ ഓരോ പൗരനും എന്നും പ്രചോദനമായിരിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു. അബ്ദുൾ കലാമിനോടൊപ്പമുളള ചിത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അബ്ദുൾ കലാമിന്റെ ജന്മദിനമായ ഇന്ന് ലോക വിദ്യാർത്ഥി ദിനമായും (World Student Day).  കലാമിന്റെ മരണ ശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി ആചാരിക്കുന്നത്.  ഇതിന് തുടക്കമിട്ടത് ഐക്യരാഷ്ട്രസഭയാണ്.  

Also Read: Encounter in Poonch District: പൂഞ്ചിൽ ഏറ്റുമുട്ടൽ; JCO ഉൾപ്പെടെ 2 സൈനികർക്ക് വീരമൃത്യു

വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക സ്നേഹവാത്സല്യവും കണക്കിലെടുത്താണ് ഈ ദിനത്തെ ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News