Manipur Violence: മണിപ്പൂർ കലാപം, അന്വേഷണം സുപ്രീം കോടതി നിരീക്ഷിക്കുന്നതില്‍ എതിർപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Manipur Violence: മണിപ്പൂരിലെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതി നിരീക്ഷിക്കുന്നതില്‍ എതിർപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 02:45 PM IST
  • മണിപ്പൂരിൽ ഏറെ ഹീനമായ അതിക്രമത്തിന് ഇരയായ രണ്ട് സ്ത്രീകള്‍ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹാജരാകുന്നത്.
Manipur Violence: മണിപ്പൂർ കലാപം, അന്വേഷണം സുപ്രീം കോടതി നിരീക്ഷിക്കുന്നതില്‍ എതിർപ്പില്ലെന്ന്  കേന്ദ്ര സര്‍ക്കാര്‍

New Delhi: മണിപ്പൂര്‍ കലാപത്തില്‍ ശക്തമായി ഇടപെട്ട് സുപ്രീം കോടതി. സംഘർഷഭരിതമായ മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ വിപുലമായ സംവിധാനം രൂപപ്പെടുത്തണമെന്നും മെയ് മുതൽ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങളിൽ എത്ര എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രീം കോടതി പറഞ്ഞു.

Also Read: Opposition at Manipur: മണിപ്പൂരിലെ ശരിയായ വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിയ്ക്കൂ, ഗവർണറോട് പ്രതിപക്ഷം  
 
അതേസമയം, മണിപ്പൂരിലെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതി നിരീക്ഷിക്കുന്നതില്‍ എതിർപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.

Also Read:  Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് BJP, പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗം ഇന്ന്    
 
കലാപം രൂക്ഷമായ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്യുന്ന വീഡിയോ ജൂലൈ 19 ന് പുറത്തു വന്നിരുന്നു.  ഇതോടെ മണിപ്പൂര്‍ വിഷയത്തില്‍ സുപ്രീം കോടതി ശക്തമായി ഇടപെടുകയായിരുന്നു.  സംഭവം വളരെയധികം അസ്വസ്ഥതയുളവാക്കിയെന്നും  സ്ത്രീകളെ അക്രമത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് "ഭരണഘടനാപരമായ ജനാധിപത്യത്തിൽ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്നും കോടതി  വിമര്‍ശിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശത്ത്, അടിയന്തര പരിഹാരവും പുനരധിവാസവും പ്രതിരോധ നടപടികളും സ്വീകരിക്കാനും സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാനും കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും നിർദ്ദേശം നൽകിയിരുന്നു. 

 
ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മണിപ്പൂരിലെ അക്രമവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നത്. മണിപ്പൂരിൽ ഏറെ ഹീനമായ അതിക്രമത്തിന് ഇരയായ രണ്ട് സ്ത്രീകള്‍ക്ക് വേണ്ടി  മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹാജരാകുന്നത്. 
 
ഇതിനിടെ, സംഘർഷഭരിതമായ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയതുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി ജൂലൈ 27 ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കൂടാതെ, കേസിന്‍റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേസിൽ ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മേയ് 3 ന്, സംസ്ഥാനത്ത് ഭൂരിഭാഗം വരുന്ന മെയ്തേയ് സമുദായം പട്ടിക വർഗ പദവി ആവശ്യപ്പെടുന്നതിനെതിരെ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചതോടെ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അക്രമസംഭവങ്ങളില്‍  നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും  നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News