Nivar Cyclone: മഴ കനക്കുന്നു, തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നാളെയും അവധി

തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്‍റെ  തീവ്രത വര്‍ദ്ധിക്കുന്നു. 

Last Updated : Nov 25, 2020, 07:33 PM IST
  • നിവാര്‍ (Nivar) ചുഴലിക്കാറ്റ് അര്‍ദ്ധരാത്രിയോടെയോ പുലര്‍ച്ചയ്ക്കോ ആയിരിക്കും കര തൊടുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു.
  • തീരത്ത് മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
  • ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായാണ് ശക്തമായ മഴ സംസ്ഥാനത്ത് ലഭിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Nivar Cyclone: മഴ കനക്കുന്നു, തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നാളെയും അവധി

Cheennai : തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്‍റെ  തീവ്രത വര്‍ദ്ധിക്കുന്നു. 

നിവാര്‍  (Nivar) ചുഴലിക്കാറ്റ്  അര്‍ദ്ധരാത്രിയോടെയോ പുലര്‍ച്ചയ്ക്കോ ആയിരിക്കും കര  തൊടുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  (IMD) അറിയിച്ചു.  തീരത്ത് മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  ചുഴലിക്കാറ്റിന്‍റെ  സ്വാധീനഫലമായാണ് ശക്തമായ മഴ സംസ്ഥാനത്ത് ലഭിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജാഗ്രത കണക്കിലെടുത്ത് വ്യാഴാഴ്ചയും  സംസ്ഥാനത്തെ 13 ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്തമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചെന്നൈ നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്‍റെ അടിയിലാണ്. ചെന്നൈയില്‍ നിന്നുള്ള 27 ട്രെയിനുകള്‍ നാളെ റദ്ദാക്കി. 

അതേസമയം, നിവാര്‍  ചുഴലിക്കാറ്റ്  (Nivar Cyclone) ഓഖിയേക്കാള്‍ തീവ്രമാകാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 

അതിനിടെ, കനത്തമഴയില്‍ ചെന്നൈ നഗരത്തിന് സമീപമുള്ള ചെമ്പരപ്പാക്കം തടാകം നിറഞ്ഞു. ഏഴു ഷട്ടര്‍ തുറന്ന് വെള്ളം അഡയാര്‍ നദിയിലേക്ക് ഒഴുക്കിവിടുകയാണ്. 

2015ല്‍ ചെമ്പരപ്പാക്കം  തടാകം നിറഞ്ഞതിന് പിന്നാലെ അധിക വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ വെള്ളപ്പൊക്കം ദുരിതം വിതച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ദിവസങ്ങളോളമാണ് നഗരവാസികള്‍ ദുരിതത്തില്‍ കഴിഞ്ഞത്. സമാനമായ നിലയില്‍ വീണ്ടും ഒരു വെള്ളപ്പൊക്കം ഉണ്ടാകുമോ എന്ന ഭീതിയും ജനങ്ങള്‍ക്കുണ്ട്. ചെന്നൈ നഗരത്തിലെ കനത്തമഴയില്‍ ചെമ്പരപ്പാക്കം  തടാകം അതിവേഗമാണ് നിറഞ്ഞത്. 24 അടിയാണ് തടാകത്തിന്‍റെ പരമാവധി ജലനിരപ്പ്. 

പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു. ആശങ്ക വേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

Also read: Nivar cyclone: 'നിവാര്‍' ഇന്ന് കര തൊടും, കനത്ത ജാഗ്രത, തമിഴ്‌നാട്ടില്‍ പൊതു അവധി

"നിവാര്‍" ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി തീരങ്ങളില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.  

ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കായി ചെന്നൈയില്‍ നിന്ന് 7 കിലോ മീറ്റര്‍ അകലെ 21നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

Trending News