അർണബ് ഗോസ്വാമിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് Mumbai Police

അർണബിനെ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അൻവേ നായിക്കിന്റെ  ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ മുംബൈ പൊലീസ് വീട്ടിൽകയറി അറസ്റ്റ് ചെയ്തത്.  

Last Updated : Nov 5, 2020, 12:15 AM IST
  • മുംബൈ പോലീസിന്റെ ഈ നീക്കത്തിനെതിരെ കേന്ദ്ര സർക്കാരും, എഡിറ്റേഴ്സ് ഗിൽഡും രംഗത്തെത്തിയിരുന്നു.
  • പൊലീസ് തന്നെയും വീട്ടുകാരേയും കയ്യേറ്റം ചെയ്തുവെന്നും കൂടാതെ തന്നെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും അർണബ് ആരോപിച്ചിട്ടുണ്ട്.
അർണബ് ഗോസ്വാമിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് Mumbai Police

മുംബൈ:  റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ (Arnab Goswamy) മറ്റൊരു കേസികൂടി മുംബൈ പൊലീസ് (Mumbai Police)  രജിസ്റ്റർ ചെയ്തു.  അർണബിനെ കസ്റ്റഡിയിലെടുക്കാൻ വീട്ടിൽ എത്തിയ പൊലീസ് സംഘത്തിലെ വനിതാ ഓഫീസറോട് അപമര്യാദയായി പേരുമാറിയെന്ന പരാതിയിലാണ് ഐപിസി സെക്ഷൻ 353, 504, 506, 34 വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. 

അർണബിനെ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അൻവേ നായിക്കിന്റെ  ആത്മഹത്യയുമായി (Suicide) ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ മുംബൈ പൊലീസ് വീട്ടിൽകയറി അറസ്റ്റ് ചെയ്തത്.  ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു.  പൊലീസ് തന്നെയും വീട്ടുകാരേയും കയ്യേറ്റം ചെയ്തുവെന്നും കൂടാതെ തന്നെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും അർണബ് (Arnab Goswamy)  ആരോപിച്ചിട്ടുണ്ട്. 

മുംബൈ പോലീസിന്റെ ഈ നീക്കത്തിനെതിരെ കേന്ദ്ര സർക്കാരും, എഡിറ്റേഴ്സ് ഗിൽഡും രംഗത്തെത്തിയിരുന്നു.  കോടതിയിൽ നേരത്തെ അവസാനിപ്പിച്ച കേസ് പൊക്കിയെടുത്താണ് മുംബൈ പൊലീസ് (Mumbai Police) ഈ നാടകം നടത്തിയത്. കുറച്ചുനാളായി അർണബും (Arnab Goswamy)  മുംബൈ പൊലീസും തമ്മിൽ  ശീതസമരം അരങ്ങേറുകയായിരുന്നു.  

Trending News