തലക്ക് അഞ്ച് ലക്ഷം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു

 ഛത്തീസ്ഗഡിലെ ചിക്പല്‍, മര്‍ജും ഗ്രാമങ്ങളോട് ചേര്‍ന്നുളള വനത്തില്‍ വെച്ചായിരുന്നു ഏറ്റുമുട്ടൽ നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 13, 2021, 04:50 PM IST
  • നിരവധി മാവോയിസ്റ്റ് നടപടികളില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള ഇയാള്‍ ബസ്തര്‍ കൂട്ടക്കൊലയിലെ പ്രതിയാണ്
  • രഹസ്യ വിവരത്തെ തുടർന്ന് ഛത്തിസ്ഖഡ് ആംഡ് ഫോഴ്സും,ഡിസ്ട്രിക്ട് റിസർവ്വ് ​ഗാർഡ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.
  • റെയ്ഡിനിടെ മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുകയായിരുന്നു
തലക്ക് അഞ്ച് ലക്ഷം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു

ദന്തേവാഢ: പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. തലക്ക് അഞ്ച് ലക്ഷം പ്രഖ്യാപിച്ചിരുന്ന ദന്തേവാഡയിലെ മാവോയിസ്റ്റ് കമാന്‍ഡര്‍ ഹിദ്മ മുചകിയാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തെ തുടർന്ന് ഛത്തിസ്ഖഡ് ആംഡ് ഫോഴ്സും,ഡിസ്ട്രിക്ട് റിസർവ്വ് ​ഗാർഡ്സും  ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. ഛത്തീസ്ഗഡിലെ ചിക്പല്‍, മര്‍ജും ഗ്രാമങ്ങളോട് ചേര്‍ന്നുളള വനത്തില്‍ വെച്ചായിരുന്നു ഏറ്റുമുട്ടൽ നടന്നത്. 

ALSO READപാകിസ്ഥാനും ചൈനയും ഇന്ത്യക്ക് ഭീഷണി ഉയർത്തുന്നു- കരസേനാ മേധാവി

നിരവധി മാവോയിസ്റ്റ് നടപടികളില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള ഇയാള്‍ ബസ്തര്‍ കൂട്ടക്കൊലയിലെ പ്രതിയാണ്. ഒരു ആദിവാസി യുവാവിനെ പൊലീസിന്റെ ചാരനെന്ന് ആരോപിച്ച്‌ മാവോയിസ്റ്റുകള്‍ പിടികൂടി വധിക്കാന്‍ ഒരുങ്ങവെ പൊലീസ് സംഘം എത്തി രക്ഷിച്ചു. പിന്നീട് മര്‍ജും ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍(Maoist) യോഗം ചേരുന്നതായി ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് പൊലീസ് സായുധ സേനയും ജില്ലാ റിസര്‍വ് ഗാര്‍ഡും ചേര്‍ന്ന് റെയ്ഡ് നടത്തി.

റെയ്ഡിനിടെ മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പോരാട്ടം നടന്നു. ഇതിന് ശേഷം Police നടത്തിയ തിരച്ചിലിലാണ് വെടിയേറ്റ് മരിച്ച മുചകിയെ കണ്ടെത്തിയെന്ന് ദന്തേവാട പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ അറിയിച്ചു. 2008-09 മുതല്‍ സംസ്ഥാനത്തെ മാവോയിസ്റ്റുകളില്‍ പ്രധാനിയായിരുന്നു മുചകി.

ALSO READ: ജനാധിപത്യത്തിലെ ഏറ്റവും വലിയ ശത്രു രാഷ്ട്രീയത്തിലെ കുടുംബവാഴ്ച, കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി

അതിനിടയിൽ അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ തണ്ടർബോൾട്ടും(Kerala Police) മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു.കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎൻഎ ഫലത്തിൽ പറയുന്നത്. ഇത് ജില്ലാ കളക്ടർക്ക് കൈമാറി. ഇതോടൊപ്പം ആയുധങ്ങളുടെ ഫോറൻസിക് റിപ്പോർട്ടും ക്രൈംബ്രാഞ്ച് കൈമാറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News