Congress AAP Deal: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും സഖ്യം ചേര്‍ന്ന് മത്സരിക്കും.
സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചതോടെ ഇരു മുന്നണികളും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം അനുസരിച്ച് ഡൽഹി, ഗുജറാത്ത്, ഹരിയാന, ചണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ സഖ്യമായി മത്സരിക്കും. എന്നാല്‍, പഞ്ചാബില്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നതനുസരിച്ച് ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടും.
Also Read: Shani Uday 2024: ഈ രാശിക്കാരോട് ദയ കാണിക്കും ശനി ദേവന്‍; എന്നാല്‍, ഇവര്‍ക്ക് കഷ്ടകാലം!!
ഇരുപാർട്ടികളുടെയും സംയുക്ത വാർത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം പ്രഖ്യാപിച്ചത്. ആം ആദ്മി പാർട്ടിയിൽ നിന്നുള്ള സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക്, ഡൽഹി സർക്കാരിലെ മന്ത്രി അതിഷി എന്നിവർ ഈ മാധ്യമ സമ്മേളനത്തിൽ പങ്കെടുത്തു. സഖ്യത്തിനായി കോൺഗ്രസ് പാർട്ടി രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ മുകുൾ വാസ്‌നിക്, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ അരവിന്ദർ സിംഗ് ലൗലി, പാർട്ടിയുടെ ഡൽഹി-ഹരിയാന ചുമതലയുള്ള ദീപക് ബാബരിയ എന്നിവർ പങ്കെടുത്തു.
Also Read: Shani Dev: വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഈ സാധനങ്ങൾ ശനിദേവന്‍റെ കോപം നിഷ്പ്രഭമാക്കും!!
സഖ്യ തീരുമാനം അനുസരിച്ച് ഗോവയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാർത്ഥിയുടെ പേര് പിൻവലിക്കും, പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കും; ഗുജറാത്ത്-ഹരിയാന-ഡൽഹി-ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടും.
ആം ആദ്മി പാര്‍ട്ടി രാജ്യതാൽപ്പര്യത്തിന് വേണ്ടിയാണ് ഇന്ത്യ സഖ്യത്തില്‍ പങ്കാളികള്‍ ആവുന്നത് എന്നും പഞ്ചാബിൽ ഒറ്റയ്ക്കും മറ്റ് സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യത്തിന് കീഴില്‍ ഒരുമിച്ച് മത്സരിക്കുമെന്നും സന്ദീപ് പഥക് പറഞ്ഞു. റിപ്പോര്‍ട്ട് അനുസരിച്ച് ഹരിയാനയിൽ 10ൽ 9 സീറ്റിലും കോൺഗ്രസ് മത്സരിക്കും. കുരുക്ഷേത്രയിലെ ഒരു സീറ്റില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കും. ഗുജറാത്തിൽ 26 ലോക്‌സഭാ സീറ്റുകളാണുള്ളത്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ എല്ലാ സീറ്റുകളിലും വിജയിച്ചിരുന്നു. ഗുജറാത്തിൽ 24 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ഗുജറാത്തിൽ ആം ആദ്മി പാർട്ടിക്ക് കോൺഗ്രസ് 2 സീറ്റുകൾ (ഭറൂച്ച്, ഭാവ്‌നഗർ) നൽകിയിട്ടുണ്ട്. ചണ്ഡീഗഢ് ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും. ഗോവയിലെ രണ്ട് സീറ്റുകളിൽ നിന്നും ആം ആദ്മി പാര്‍ട്ടി പിൻമാറി, ഈ രണ്ട് സീറ്റുകളിലും കോൺഗ്രസ് മത്സരിക്കും.
ഡല്‍ഹിയില്‍ സീറ്റ് വിഭജനം ഇങ്ങനെ...
4-3 എന്ന ഫോർമുല ഡൽഹിയിൽ തീരുമാനിക്കുകയും അത് ഇരു മുന്നണികളും അംഗീകരിക്കുകയും ചെയ്തതോടെയാണ് സഖ്യത്തിന് തീരുമാനമായത്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ 4-3 ധാരണയിലെത്തിയതായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ന്യൂഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി എന്നീ നാല് സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി മത്സരിക്കുക. അതേസമയം ചാന്ദ്‌നി ചൗക്ക്, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികള്‍ തിരഞ്ഞെടുപ്പിനെ നേരിടും.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.