ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യം; നാലാം വർഷവും ഒന്നാമത് ഇന്ത്യ

2021ൽ 34 രാജ്യങ്ങളിലായി 182 ഇന്റർനെറ്റ് ഷട്ട്ഡൗൺ ഉണ്ടായി

Written by - Zee Malayalam News Desk | Last Updated : May 1, 2022, 07:21 AM IST
  • ഡിജിറ്റൽ റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പായ ആക്‌സസ് നൗ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്
  • കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്
  • 2021-ൽ ഏകദേശം 106 തവണ ഇന്ത്യയിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെടുത്തി
ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യം; നാലാം വർഷവും ഒന്നാമത് ഇന്ത്യ

തുടർച്ചയായി നാലാം വർഷവും ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി. ഡിജിറ്റൽ റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പായ ആക്‌സസ് നൗ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2021-ൽ ഏകദേശം 106 തവണ ഇന്ത്യയിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെടുത്തി. 2021ൽ 34 രാജ്യങ്ങളിലായി 182 ഇന്റർനെറ്റ് ഷട്ട്ഡൗൺ ഉണ്ടായി. ഇതിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ടഡൗൺ ഉണ്ടായത് ഇന്ത്യയിലാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2020ൽ ഇന്ത്യ 109 തവണയാണ് ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് ഷട്ട്ഡൗണും ഇന്ത്യയിലാണ് ഉണ്ടായത്. ആർട്ടിക്കിൾ 370 ന്റെ പേരിൽ 2019 ഓഗസ്റ്റ് നാലിനും 2020 മാർച്ച് നാലിനും ഇടയിൽ 223 ദിവസത്തേക്ക് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് നിരോധിച്ചിരുന്നു. ലോകത്തെ മറ്റേതൊരു ജനാധിപത്യ രാജ്യത്തേക്കാളും കൂടുതൽ തവണ ഇന്ത്യ ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2020ൽ 29 രാജ്യങ്ങളിലായി 159 ഷട്ട്ഡൗൺ റിപ്പോർട്ട് ചെയ്തിരുന്നു. 2020 മുതൽ 2021 വരെ ആഗോളതലത്തിൽ 23 തവണ ഇന്റർനെറ്റ് ഷട്ട്ഡൗണിൽ വർധനവ് ഉണ്ടായി.

ALSO READ: തേർഡ് പാർട്ടി ആപ്പുകൾ കോൾ റെക്കോർഡ് ചെയ്യേണ്ട; വാതിലടച്ച് ഗൂഗിൾ

2021-ൽ ഇന്ത്യയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്തത് മ്യാൻമർ ആണ്. 15 തവണയാണ് മ്യാൻമറിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്. സുഡാനും ഇറാനും അഞ്ച് തവണ ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്തു. 2021ൽ 34 രാജ്യങ്ങളിലായി 182 തവണയെങ്കിലും അധികാരികൾ ബോധപൂർവം ഇന്റർനെറ്റ് നിശ്ചലമാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ 106 തവണ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതിൽ 85 എണ്ണം ജമ്മു കശ്മീരിലാണ്. പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നത് മുതൽ ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന് വരെ ഇന്റർനെറ്റ് കണക്റ്റിവിറ്റി നിയന്ത്രിച്ചുവെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മ്യാൻമാർ, പാകിസ്ഥാൻ എന്നീ ഏഴ് രാജ്യങ്ങൾ ഉൾപ്പെടുന്ന ഏഷ്യ-പസിഫിക് മേഖലയിലാണ് മിക്ക ഇന്റർനെറ്റ് ഷട്ട്ഡൗണുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News