#IndiaKaDNA: മുന്‍പ് കശ്മീരികള്‍ ചോദിച്ചിരുന്നു, നിങ്ങൾ ഇന്ത്യയിൽ നിന്നാണോ വന്നത്?

രാജ്യത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന #IndiaKaDNA കോണ്‍ക്ലേവ് നടക്കുകയാണ്. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ZEE News നടത്തുന്ന #IndiaKaDNAയില്‍ പങ്കെടുക്കുന്നത്.

Last Updated : Nov 1, 2019, 05:05 PM IST
#IndiaKaDNA: മുന്‍പ് കശ്മീരികള്‍ ചോദിച്ചിരുന്നു, നിങ്ങൾ ഇന്ത്യയിൽ നിന്നാണോ വന്നത്?

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന #IndiaKaDNA കോണ്‍ക്ലേവ് നടക്കുകയാണ്. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ZEE News നടത്തുന്ന #IndiaKaDNAയില്‍ പങ്കെടുക്കുന്നത്.

രാജ്യത്ത് പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ വിവിധ വിഷയങ്ങളിലാണ് പ്രമുഖര്‍ സംസാരിക്കുന്നത്.

#IndiaKaDNA കോണ്‍ക്ലേവില്‍ പങ്കെടുത്ത കരസേനാ മേധാവി ജനറല്‍ വി. കെ. സിംഗ് ജമ്മു-കശ്മീരില്‍നിന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കേണ്ടതിന്‍റെ ആവശ്യകത തന്‍റെ കുട്ടിക്കാലത്തെ അനുഭവത്തിലൂടെ പങ്കുവച്ചത് കാണികളില്‍ അത്ഭുതമുളവാക്കി.

അദ്ദേഹം ആദ്യമായി കശ്മീരിര്‍ സന്ദര്‍ശിച്ചത് 10 വയസ്സുള്ളപ്പോഴായിരുന്നു. കുട്ടിയായിരുന്ന അദ്ദേഹത്തിന്‍റെ മനസ്സില്‍ അവിടുത്തെ ആളുകളുടെ ഒരു ചോദ്യം പതിഞ്ഞിരുന്നു, അതായത്, അപരിചിതരോട് കഷ്മീരികള്‍ ചോദിച്ചിരുന്ന നിങ്ങൾ ഇന്ത്യയിൽ നിന്നാണോ വന്നത്? എന്ന ചോദ്യം. ഈ വിഷയത്തെപ്പറ്റി താന്‍  പിതാവിനോട് ചോദിച്ചപ്പോള്‍ ആർട്ടിക്കിൾ 370 അവതരിപ്പിച്ചതുമൂലമാണ് ഇത്തരമൊരു വികാരം ഇവിടത്തെ ജനങ്ങളിൽ ഉണ്ടായതെന്നായിരുന്നു മറുപടി ലഭിച്ചത്.

ആർട്ടിക്കിൾ 370 ആളുകളില്‍ ഇത്തരമൊരു മനോഭാവമായിരുന്നു സൃഷിച്ചിരുന്നത്. ഇന്ത്യയുടെ ഭാഗമായിരുന്നിട്ടും ഇന്ത്യാക്കാരെന്ന പ്രതീതി അവരില്‍ ഇല്ലായിരുന്നു. ഇത്തരമൊരു പരിസ്ഥിതിയില്‍ ആർട്ടിക്കിൾ 370 റദ്ദാക്കേണ്ടത് അനിവാര്യമായിരുന്നു, അദ്ദേഹം പറഞ്ഞു. 

ആർട്ടിക്കിൾ 370 നിലനിന്നിരുന്നതിനാല്‍ കശ്മീരിലെ ജനങ്ങൾ ഇന്ത്യയുമായി സ്വയം ബന്ധപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല. രാജ്യ സ്നേഹിയായ ഒരു വ്യക്തിയും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിര്‍ക്കില്ലയെന്നും  ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം സ്വാര്‍ത്ഥതയ്ക്കായി ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പാക്കിസ്ഥാന് കശ്മീര്‍ വലിയ വിഷയമാണ്‌, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍പ് ഇന്ത്യ ഭരിച്ചിരുന്ന നേതാക്കളുടെ പിഴവുകള്‍ മൂലമാണ് ആർട്ടിക്കിൾ 370 70 വര്‍ഷത്തോളം കശ്മീരില്‍ തുടരാന്‍ ഇടയായത് എന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം നീണ്ടു നില്‍ക്കുന്ന #IndiaKaDNA കോണ്‍ക്ലേവില്‍ നിരവധി പ്രമുഖര്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കും.

 

Trending News