#IndiaKaDNA: 'രാജ്യം ഇപ്പോള്‍ പുതിയ പ്രധാനമന്ത്രിയെ ആഗ്രഹിക്കുന്നു'- അഖിലേഷ് യാദവ്

  

Last Updated : Jun 20, 2018, 04:24 PM IST
#IndiaKaDNA: 'രാജ്യം ഇപ്പോള്‍ പുതിയ പ്രധാനമന്ത്രിയെ ആഗ്രഹിക്കുന്നു'- അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: സീ ന്യൂസ് ഇന്ത്യാ കാ കോണ്‍ക്ലേവില്‍ സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്തിരുന്നു. സീ ന്യൂസിന്‍റെ തത്സമയ വാര്‍ത്താ എഡിറ്റര്‍ ആയ സുധീര്‍ ചൌധരിയോട് സംസാരിക്കവേ അഖിലേഷ് പറഞ്ഞു ലോക് സഭാ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ആരായിരിക്കും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെന്ന കാര്യത്തില്‍ തീരുമാനമാകുമെന്ന്. 'ഞാന്‍ പ്രധാനമന്ത്രിയാകുന്നവരുടെ പട്ടികയില്‍ ഇല്ല, എങ്കിലും ആ പട്ടിക തയ്യാറാക്കുന്ന സംസ്ഥാനത്ത് നിന്നുള്ള ആളാണ് താനെന്ന്' അദ്ദേഹം പറഞ്ഞു. 

അഖിലേഷ് യാദവിന്‍റെ സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍...

-സമാജ് വാദി പാര്‍ട്ടിയായിരുന്നെങ്കില്‍ ഇപ്പോള്‍ കാന്‍പൂരില്‍ മെട്രോ ഉണ്ടായിരുന്നേനെ.
-യോഗി ആതിഥ്യനാഥ് ഉദ്ഘാടനം ചെയ്തതിനെ വീണ്ടും ഉദ്ഘാടനം ചെയ്യുന്നു
- ഞങ്ങള്‍ ആഗ്രഹിക്കുന്നത് പുതിയ ആരെങ്കിലും പ്രധാനമന്ത്രിയായെങ്കില്‍ എന്നാണ്.
- ആര് പ്രധാനമന്ത്രിയാകുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല, എങ്കിലും തെരഞ്ഞെടുപ്പിന്ശേഷം തീരുമാനമാകും ആര് പ്രധാനമന്ത്രിയാകുമെന്ന്.
-രാഹുല്‍ ഗാന്ധി, മമതാ ബാനെര്‍ജി, ചന്ദ്രബാബു നായിഡു,
-ദേശത്തിന്‍റെ ഇഷ്ടം നമ്മുടെയും ഇഷ്ടമാകും, രാജ്യത്തിന്‌ എന്ത് കിട്ടിയെന്ന് വിലയിരുത്തും.
-രൂപയില്‍ കറുപ്പും വെളുപ്പുമില്ല ഇടപാടിലാണ് അതുള്ളത്‌.
-നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം നിന്നോ?
-ഞാന്‍ പ്രധാനമന്ത്രിയാകുന്നവരുടെ പട്ടികയില്‍ ഇല്ല, എങ്കിലും ആ പട്ടിക തയ്യാറാക്കുന്ന സംസ്ഥാനത്ത് നിന്നുള്ള ആളാണ്.
-രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകണം എന്ന വലിയ സ്വപ്നം ഞാന്‍ കാണാറില്ല.
-പ്രധാനമന്ത്രിയാകണം എന്ന സ്വപനം കാണുന്നതില്‍ തെറ്റില്ല, അതിന് വേണ്ടി കോണ്‍ഗ്രസിന്‌ ഒരുപാട് കഷ്ടപ്പെടെണ്ടി വരും.
-ഒരുപക്ഷെ ഞാങ്ങള്‍ വിജയിച്ച് സീറ്റ്‌ കൊണ്ടുവന്നാല്‍, ഞങ്ങള്‍ തന്നെ തീരുമാനിക്കും ആരാകും പ്രധാനമന്ത്രിയെന്ന്‍.
-രാഷ്ട്രീയത്തില്‍ ആരും സീനിയറും ജൂനിയറും അല്ല.
-സ്വന്തം രാജ്യത്തെയും കാശ്മീരിനെയും കൈകാര്യം ചെയ്യുന്നതില്‍പോലും തോറ്റുപോയി.
-ഏത് ദിവസമാണോ പ്രധാനമന്ത്രിയുടെ പേരുവരുന്നത്, സഖ്യം ഒന്നുകൂടി ഉറയ്ക്കും.
-യോഗിയുടെ ആശീര്‍വാദം ഞങ്ങളില്‍ ഉണ്ടാകട്ടെ, എന്നാലെ ഞങ്ങള്‍ ജയിക്കൂ.
-വിദ്യാഭ്യാസ സുഹൃത്ത് ഉണ്ടാക്കിയതാര്, സഹായിച്ചത് ഞങ്ങള്‍, എന്നിട്ട് എന്താണ് ചെയ്തതെന്ന് എല്ലാവരും കണ്ടു?
-നരേന്ദ്രമോദിയ്ക്ക് എത്ര മാര്‍ക്ക് കൊടുക്കും എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു പ്രധാനമന്ത്രിയായത്‌ യുപിയില്‍ നിന്ന് എന്നാല്‍ യുപിയ്ക്ക് ഒന്നും കിട്ടിയിട്ടില്ല.
-ഞങ്ങള്‍ വിചാരിച്ചത് ബുള്ളറ്റ് ട്രെയിന്‍ ഞങ്ങള്‍ക്കും കിട്ടുമെന്നാണ്.
-പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്വം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ്.
-ഇന്ന് ബാങ്കുകളുടെ കാര്യം വലിയ കഷ്ടത്തിലാണ്. ഇന്‍ഡസ്ട്രികള്‍ക്ക് ലോണ്‍ കൊടുക്കാന്‍പോലും കഴിയുന്ന സാഹചര്യമില്ല.
-ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ ഞങ്ങളെക്കാളും സന്തോഷവാന്മാര്‍ ആരും ഉണ്ടാകില്ല.
-ഞങ്ങള്‍ സമാജ് വാദി പാര്‍ട്ടിക്കാര്‍ക്ക് നന്നായി അറിയാം പൂജ്യം എവിടാണ് ചേര്‍ക്കുന്നത് എന്ന്.
-ഞങ്ങള്‍ മദ്ധ്യപ്രദേശില്‍ ആരെയെങ്കിലും കൂട്ടുപിടിച്ചായിരിക്കും സഖ്യം ഉണ്ടാക്കുന്നത്.
-ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയുന്നില്ല.
-ഞങ്ങള്‍ തിരിഞ്ഞ് നോക്കാറില്ല, എന്തുകൊണ്ടെന്നാല്‍ ആ സമയം അതായിരുന്നു നല്ലത്, പക്ഷെ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു ബിജെപി ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ജനങ്ങളെ തരംതിരിക്കുമെന്ന്.

-ബിജെപിക്കാര്‍ പ്രചാരണത്തില്‍ മുന്നേയാണ്‌ എന്നാല്‍ ഞങ്ങള്‍ സമാജ് വാദിക്കാര്‍ ജോലിയില്‍ മുന്നിലാണ്.

-2019 ലെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ കണക്കെടുപ്പ് നടത്തും.

-രാജ്യം പുതിയ പ്രധാനമന്ത്രിയെ ആഗ്രഹിക്കുന്നു. ഇനി പുതിയ പ്രധാനമന്ത്രി ആരാകും? അത് ജനങ്ങള്‍ തീരുമാനിക്കും. ഇത് നീതിയുടെയും ന്യായത്തിന്‍റെയും തെരഞ്ഞെടുപ്പ് ആയിരിക്കും.

Trending News