Delhi Air Quality: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ശക്തമായ പൊടിക്കാറ്റ് നാളെയും അതായത് മെയ് 18 വരെ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചു. പൊടിക്കാറ്റ് ശക്തമായതോടെ ഡല്‍ഹിയില്‍ വായുവിന്‍റെ ഗുണനിലവാരം കുത്തനെ താഴ്‌ന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്നുണ്ട്. കാറ്റിനൊപ്പം കനത്ത ചൂടുകൂടി ആയപ്പോള്‍ ജന ജീവിതം ദുസഹമായി, ജനങ്ങള്‍ക്ക് ശ്വാസം മുട്ടുകയാണ് എന്ന് തന്നെ പറയാം.
Also Read: Lucky Yog In Horoscope: ഒറ്റരാത്രികൊണ്ട് കോടീശ്വരനാക്കും ജാതകത്തിലെ ഈ ശുഭ യോഗങ്ങള്‍
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ കണക്കുകൾ പ്രകാരം ഡൽഹിയിലെ എ.ക്യു.ഐ 395 ('വളരെ മോശം') ആണ്, 'ഗുരുതരമായ' ലെവലിൽ എത്താൻ ഇനി വെറും അഞ്ച് പോയിന്‍റ് മാത്രം മതി. സാഹചര്യം ഏറെ ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്ന അവസരത്തില്‍ ഡല്‍ഹി
പരിസ്ഥിതി മന്ത്രി ഗോപാൽ റായ് തന്‍റെ വകുപ്പിലെയും നഗരത്തിലെ മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു.
അതേസമയം ഇതേ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്. ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിളും പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
മെയ് 18 ന്, ദേശീയ തലസ്ഥാനത്ത് പകൽ സമയത്ത് ശക്തമായ ഉപരിതല കാറ്റ് ഉണ്ടാവുമെന്നും IMD മുന്നറിയിപ്പില്‍ പറയുന്നു. മെയ് 19 ന് വളരെ നേരിയ മഴയോ ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും IMD അറിയിയ്ക്കുന്നു. അതേസമയം പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസായി മാറാൻ സാധ്യതയുണ്ട്.
ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് ഉണ്ടായ ശക്തമായ കാറ്റ് പൊടി ഉയർത്തുകയും വായുവിന്‍റെ ഗുണനിലവാരത്തെ ബാധിക്കുകയും ദൃശ്യപരത 1,000 മീറ്ററായി കുറയ്ക്കുകയും ചെയ്തു. ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ (പിഎം) 10ന്‍റെ സാന്ദ്രത ഒരു ക്യൂബിക് മീറ്ററിൽ 140 മൈക്രോഗ്രാം ആയിരുന്നു. എന്നാൽ ഇന്ന് 8 മണിക്ക് ഇത് 775 മൈക്രോഗ്രാം ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...