IndiGo: ഇൻഡിഗോ വിമാനത്തിൽ കുടിച്ച് പൂസായി ബഹളം വച്ച് യുവതി!!

IndiGo News:  മദ്യപിച്ച് ലക്കുകെട്ട യുവതി സഹയാത്രികരോട് മോശമായി പെരുമാറുകയായിരുന്നു.  ഇൻഡിഗോയുടെ ന്യൂഡൽഹി-കൊൽക്കത്ത വിമാനത്തിലാണ് സംഭവം അരങ്ങേറിയത്.  

Written by - Zee Malayalam News Desk | Last Updated : May 11, 2023, 10:57 PM IST
  • മദ്യപിച്ച് ലക്കുകെട്ട യുവതി സഹയാത്രികരോട് മോശമായി പെരുമാറുകയായിരുന്നു. ഇൻഡിഗോയുടെ ന്യൂഡൽഹി-കൊൽക്കത്ത വിമാനത്തിലാണ് സംഭവം അരങ്ങേറിയത്.
IndiGo: ഇൻഡിഗോ വിമാനത്തിൽ കുടിച്ച് പൂസായി ബഹളം വച്ച് യുവതി!!

IndiGo News: അടുത്തിടെയായി വിമാനത്തിൽ യാത്രക്കാർ അപമര്യാദയായി പെരുമാറുന്ന സംഭവം വർദ്ധിക്കുകയാണ്. യാത്രക്കാരിയുടെ നേർക്ക് മൂത്രമൊഴിച്ചതടക്കം രാജ്യത്തെ പ്രമുഖ എയർലൈൻസുകളിൽ ഇത്തരം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. 

Also Read:  CBSE Results 2023 Update: CBSE 10, 12 ക്ലാസുകളിലെ റിസള്‍ട്ട് എപ്പോള്‍ പുറത്തുവരും? പരീക്ഷാഫലം എങ്ങിനെ ഡൗൺലോഡ് ചെയ്യാം 

എന്നാൽ ഇപ്പോൾ ആ പട്ടികയിലേക്ക് ഇൻഡിഗോയും എത്തുകയാണ്. ഇത്തവണ പ്രശ്നം സൃഷ്ടിച്ചത് ഒരു യുവതിയാണ്. കുടിച്ച്‌ പൂസായി വിമാനത്തിൽ ബഹളം വച്ച ഇവരെ   സിഐഎസ്എഫ് കൊൽക്കത്ത പോലീസിന് കൈമാറി. ഇൻഡിഗോയുടെ ന്യൂഡൽഹി-കൊൽക്കത്ത വിമാനത്തിലാണ് സംഭവം അരങ്ങേറിയത്.  

Also Read:  Karnataka Elections 2023: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞു, പ്രധാന നേതാക്കള്‍ എവിടെ? 

മദ്യപിച്ച് ലക്കുകെട്ട യുവതി സഹയാത്രികരോട് മോശമായി പെരുമാറുകയായിരുന്നു. സംഭവത്തെത്തുടർന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവതിയെ സിഐഎസ്‌എഫ്  തടഞ്ഞുവച്ചു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ യുവതിയെ കൊൽക്കത്ത പോലീസിന് കൈമാറി. 

പരംജിത് കൗർ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇൻഡിഗോയുടെ ന്യൂഡൽഹി-കൊൽക്കത്ത വിമാനത്തിൽ കൊൽക്കത്തയിലേക്ക് പോവുകയായിരുന്നു പരംജിത്ത്. മദ്യപിച്ച്‌ ലക്കുകെട്ട യുവതി വിമാനം പുറപ്പെട്ട് അൽപ സമയത്തിനുള്ളിൽ തന്നെ സഹയാത്രികരോട് മോശമായി പെരുമാറാൻ തുടങ്ങി. 

വിമാന യാത്രയിൽ യുവതി തടസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയ ക്യാബിൻ ജീവനക്കാർ സംഭവം എയർലൈൻ ഉദ്യോഗസ്ഥരെ അറിയിച്ചു. എയർലൈൻ ഉദ്യോഗസ്ഥർ ഉടൻ തന്നെ കൊൽക്കത്ത വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. രാത്രി 1.10ന് വിമാനം ലാൻഡ് ചെയ്തതോടെ എയർലൈൻ ജീവനക്കാർ പ്രതിയായ യാത്രക്കാരിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൈമാറി. രാത്രി മുഴുവൻ യാത്രക്കാരിയെ തങ്ങളുടെ കസ്റ്റഡിയിൽ സൂക്ഷിച്ച സിഐഎസ്എഫ് വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ പ്രതിയെ എയർപോർട്ട് പോലീസിന് കൈമാറി.
 
ഇന്ത്യൻ നിയമമനുസരിച്ച്, സൂര്യാസ്തമയത്തിന് ശേഷം ഒരു സ്ത്രീയെ കസ്റ്റഡിയിൽ എടുക്കാൻ പോലീസിന് കഴിയില്ല എന്നതിനാൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സൂര്യോദയം വരെ കാത്തിരിക്കേണ്ടി വന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News