DRDO Recruitment 2022: 1.12 ലക്ഷം വരെ ശമ്പളം, DRDO യില്‍ 1061 ഒഴിവുകള്‍

DRDO Recruitment 2022:  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് drdo.gov-ൽ ഓൺലൈനായി റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. ഡിസംബർ 7 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 11:45 PM IST
  • DRDO Recruitment 2022: യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് drdo.gov-ൽ ഓൺലൈനായി റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. ഡിസംബർ 7 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
DRDO Recruitment 2022: 1.12 ലക്ഷം വരെ ശമ്പളം, DRDO യില്‍  1061 ഒഴിവുകള്‍

DRDO Recruitment 2022:  ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (DRDO) 1061 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (പരസ്യ നമ്പര്‍  CEPTAM-10/A &A).

DRDO സെന്‍റര്‍  ഫോർ പേഴ്‌സണൽ ടാലന്‍റ്  മാനേജ്‌മെന്‍റ്  (DRDO-CEPTAM), അഡ്മിൻ & അലൈഡ് (A&A) കേഡറുകളുടെ ഒഴിവുകളാണ് ഉള്ളത്.  ഇതിനായുള്ള  രജിസ്‌ട്രേഷൻ നടപടികൾ നവംബർ 7-ന് ആരംഭിച്ചു. 

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് drdo.gov-ൽ ഓൺലൈനായി റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. ഡിസംബർ 7 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.   ആവശ്യകത അനുസരിച്ച് ഒഴിവുകളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യാം. അനുയോജ്യരല്ലെങ്കിൽ ഒരു ഒഴിവ് നികത്താതെ സൂക്ഷിക്കാം,  DRDO യുടെ ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു. 
  
തസ്തികകള്‍:

ജൂനിയര്‍ ട്രാന്‍സ് ലേഷന്‍ ഓഫിസര്‍ -ഒഴിവുകള്‍ 33

സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-1 (ഇംഗ്ലീഷ് ടൈപിങ്) -215

സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-2 (ഇംഗ്ലീഷ് ടൈപിങ്) -123

അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് 'എ' (ഇംഗ്ലീഷ് ടൈപിങ്) -250

അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് (ഹിന്ദി ടൈപിങ്) -12

സ്റ്റോര്‍ അസിസ്റ്റന്റ് 'എ' (ഇംഗ്ലീഷ് ടൈപിങ്) -134

സ്റ്റോര്‍ അസിസ്റ്റന്റ് -'എ' ഹിന്ദി ടൈപിങ് -4

സെക്യൂരിറ്റി അസിസ്റ്റന്റ് 'എ' -41

വെഹിക്കിള്‍ ഓപറേറ്റര്‍ 'എ' -145

ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ 'എ' -18

ഫയര്‍മാന്‍ -86

വിജ്ഞാപനം www.drdo.gov.in ല്‍ കാണുവാന്‍ സാധിക്കും. യോഗ്യത മാനദണ്ഡങ്ങള്‍, പ്രായപരിധി, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം, ശമ്പളം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. 1,12,400 രൂപയാണ് ഉയര്‍ന്ന ശമ്പളം 

100 രൂപയാണ് അപേക്ഷഫീസ് 1. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് വഴി അടക്കാം. SC/ST/PWBD/വിമുക്ത ഭടന്മാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ഫീസില്ല.

അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ ഏഴിന് വൈകീട്ട് അഞ്ചുമണിവരെ സമര്‍പ്പിക്കാം. ഒന്നിലധികം തസ്തികകള്‍ക്ക് പ്രത്യേകം അപേക്ഷിക്കണം. യോഗ്യതാ മാനദണ്ഡങ്ങളെയും മറ്റ് വിവരങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾക്കായി ഡിആർഡിഒ അറിയിപ്പ് പരിശോധിക്കാൻ ഉദ്യോഗാർത്ഥികൾക്ക് നിർദ്ദേശിക്കുന്നു.

കംപ്യൂട്ടര്‍ അധിഷ്ഠിത സെലക്ഷന്‍ ടെസ്റ്റ് തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടത്തും. സ്കില്‍ ടെസ്റ്റ്/കായികക്ഷമത പരീക്ഷകളുമുണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രാജ്യത്തെ ഡിഫന്‍സ് ലബോറട്ടറി/യൂണിറ്റുകളിലും മറ്റും നിയമനം ലഭിക്കും.

DRDO CEPTAM 2022: ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികൾ?

ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് drdo.gov.in. സന്ദര്‍ശിക്കുക.  

ഘട്ടം 2: ഹോം പേജിൽ നിന്ന്, DRDO CEPTAM ലിങ്ക് തിരഞ്ഞെടുക്കുക.

ഘട്ടം 3: അപേക്ഷാ ഫോം പൂരിപ്പിക്കുക.

ഘട്ടം 4: ഫോം Submit ചെയ്യുക, ഭാവിയിലെ ഉപയോഗത്തിനായി പ്രിന്റ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News